സൗദി:സൗദി അറേബ്യയിലെ ദമാമിൽ പൂനൂര്‍ കോളിക്കല്‍ തോട്ടത്തില്‍ ബാസിത്ത് (26) ന്യുമോണിയ ബാധിച്ച് മരണപ്പെട്ടു.
ബുറെെദ മസ്താഫ് സമൂസക്കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന ബാസിത്ത് കഴിഞ്ഞ ദിവസം ദമാമില്‍ വെച്ച് രോഗം പിടിപെടുകയായിരുന്നു.ദമാം ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ബാസിത് വെെകിട്ടോടെയാണ് മരണപ്പെട്ടത്.
രോഗ വിവരമറിഞ്ഞ് റിയാദിലുള്ള പിതാവും,കമ്പനി അധികൃതരും ദമാമിലെത്തിയിരുന്നു.നടപടിക്രമം പൂര്‍ത്തിയാക്കാന്‍ സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
മാതാവ്:റംല. രണ്ടു സഹോദരിമാരുണ്ട്.
Tags:
OBITUARY