Latest

6/recent/ticker-posts

Header Ads Widget

നക്ഷത്ര സംഗമം; യൂണിയൻ ഭാരവാഹികൾക്ക് എം.എസ്.എഫ് കമ്മറ്റി സ്വീകരണം നൽകി.

താമരശ്ശേരി: ഈ വർഷത്തെ കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പിൽ താമരശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വിവിധ കോളേജുകളിൽ നിന്ന് വിജയിച്ച യൂണിയൻ ഭാരവാഹികൾക്കും മത്സരിച്ച മുഴുവൻ സാരഥികൾക്കും സ്വീകരണം നൽകി.
മണ്ഡലം മുസ്ലിംലീഗ് കമ്മറ്റി ഉപാദ്ധ്യക്ഷൻ സൈനുൽ ആബിദീൻ തങ്ങൾ ഉദ്ഘാടനവും പ്രതിനിധികൾക്ക്  ഉപഹാര സമർപ്പണവും നിർവ്വഹിച്ചു.എം.എസ്.എഫ് പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് തസ്‌ലീം തച്ചംപൊയിൽ അധ്യക്ഷത വഹിച്ചു.

മുഖ്യ അതിഥി ഹാഫിസ് റഹ്മാൻ, സമദ് കോരങ്ങാട്, റാഷിദ് സബാൻ, ഫാസിൽ കാത്തിരത്തിങ്ങൽ, അഭിനന്ദ് തുടങ്ങിയർ പങ്കെടുത്തു. 
    
ശക്തമായ മത്സരം കാഴ്ചവെച്ച് ഈ വർഷം ചരിത്ര മുന്നേറ്റം ക്യാമ്പസുകളിൽ നടത്താൻ നേതൃത്വം നൽകിയ നിലവിലെ താമരശ്ശേരി പഞ്ചായത്ത് എം.എസ്.എഫ് കമ്മറ്റിയെയും പ്രവർത്തരെയും നേതാക്കൾ അഭിനന്ദിച്ചു.

ചടങ്ങിൽ മിൻഹാജ് പരപ്പൻ പൊയിൽ സ്വാഗതവും ജവാദ് കോരങ്ങാട് നന്ദിയും പറഞ്ഞു.

Post a Comment

0 Comments