കൊടുവള്ളി : കുതിക്കുന്ന വില, കിതക്കുന്ന ജനത എന്ന മുദ്രാവാക്യമുയർത്തി വിലക്കയറ്റത്തിനും തൊഴിലാളി ദ്രോഹനയങ്ങൾക്കുമെതിരെ കോഴിക്കോട് ജില്ലാ എസ്.ടി.യു. കമ്മിറ്റി ഡിസംബർ ഒന്നിനു കോഴിക്കോട് കലക്ടറേറ്റിലേക്ക് നടത്തുന്ന മാർച്ചും കഞ്ഞി വെപ്പ് സമരവും വിജയിപ്പിക്കാൻ കൊടുവള്ളി മണ്ഡലം എ.സ്.ടി.യു കൺവെൻഷൻ തീരുമാനിച്ചു.
പ്രചാരണാർത്ഥം ജില്ലയിൽ 28,29,30 തിയ്യതികളിൽ സംസ്ഥാന ജന: സെക്രട്ടറി യു. പോക്കർ നയിക്കുന്ന വാഹന ജാഥക്ക് മണ്ഡലത്തിൽ വൻ സ്വീകരണമൊരുക്കാനും കൺവൻഷൻ തീരുമാനിച്ചു. ജില്ലാ സെക്രട്ടറി പി.സി.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഷ്റഫ് കൂടത്തായി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സിദ്ധിഖലി മടവൂർ സ്വാഗതം പറഞ്ഞു.കെ.കെ. സലാം, ബുഷ്റ ടീച്ചർ പൂളോട്ടുമ്മൽ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീന സിദ്ധീഖലി, കെ.സുലൈമാൻ, എം.സി. ഇബ്രാഹിം, ഹമീദ് മടവൂർ, കെ.കെ.മജീദ്, അബ്ദുറഹിമാൻ മാസ്റ്റർ, അബൂബക്കർ പന്നൂർ, അഷ്റഫ് മുട്ടാഞ്ചേരി, സി.ടി.സുലൈമാൻ, ഫിറോസ് വെണ്ണക്കോട്, ജമീല ചെമ്പറ്റേരി, പി.വി. ബുഷ്റ ടീച്ചർ, ഹഫ്സത്ത് പുല്ലാളൂർ സംസാരിച്ചു.
Tags:
KODUVALLY