Trending

കൃഷിപാഠം പദ്ധതി ഉദ്ഘാടനം ചെയ്തു.

പൂനൂർ: പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ കൃഷിപാഠം പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ഐ പി രാജേഷ് നിർവഹിച്ചു.  പിടിഎ പ്രസിഡണ്ട് ഖൈറുന്നീസ റഹിം അധ്യക്ഷയായി. ഹരി കെ വി പദ്ധതി വിശദീകരിച്ചു.

പ്രിൻസിപ്പാൾ ടി ജെ പുഷ്പവല്ലി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി സാജിത, ഗ്രാമപഞ്ചായത്തംഗം ആനിസ ചക്കിട്ടകണ്ടി, എ വി മുഹമ്മദ്, കെ അബ്ദുസലീം, ഡോ. സി പി ബിന്ദു കെ അബ്ദുല്ലത്തീഫ്, എം കെ  കരീം, ജാഫർ സാദിഖ് എന്നിവർ ആശംസകൾ നേർന്നു.

ഹെഡ് മാസ്റ്റർ എം മുഹമ്മദ് അഷ്റഫ് സ്വാഗതവും ലക്ഷ്മിഭായ് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right