കോഴിക്കോട്: പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ എ.പി.മുഹമ്മദ് മുസ്ല്യാര്‍ കാന്തപുരം (ചെറിയ എ.പി ഉസ്താദ്) അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.
രോഗ ബാധിതനായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് (ഞായറാഴ്ച) രാവിലെ ആറ് മണിയോടെയായിരുന്നു അന്ത്യം.
കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ല്യാരുടെ ആദ്യ ശിഷ്യനാണ് എ.പി.മുഹമ്മദ് മുസ്ല്യാര്‍.
ജനാസ നിസ്‌കാരം ഇന്ന് രാവിലെ ഒമ്പത് മണിക്ക് കാരന്തൂര്‍ മര്‍ക്കസ് മസ്ജിദുല്‍ ഹാമിലിയിലും, ഖബറടക്കം വൈകുന്നേരം നാല് മണിക്ക് കരുവമ്പൊയില്‍ ജുമാ മസ്ജിദിലും നടക്കും.
Tags:
OBITUARY