Trending

ഉപജില്ലാ ശാസത്ര മേള: എളേറ്റിൽ ജി എം യു പി സ്കൂൾ ഓവറോൾ ചാമ്പ്യൻമാർ.

എളേറ്റിൽ:കൊടുവള്ളി ഉപജില്ലാ ശാസത്ര മേള (യു പി വിഭാഗം,) ഓവറോൾ ചാമ്പ്യൻ ഷിപ്പ് നേടിയ എളേറ്റിൽ ജി എം യു പി സ്കൂളിനുള്ള ട്രോഫി കൊടുവള്ളി AEO വി പി അബ്ദുൽ ഖാദറിൽ നിന്നും ശാസ്ത്രമേള ടീം അംഗങ്ങൾ ഏറ്റുവാങ്ങി.

ചടങ്ങിൽ പി ടി എ പ്രസിഡണ്ട് റജ് ന കുറുക്കാം പൊയിൽ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ എം വി അനിൽകുമാർ, SMC ചെയർമാൻ വിനോദ് എളേറ്റിൽ MPTA ചെയർ പേഴ്സൺ പ്രജിത,എം ടി അബ്ദുൽ സലീം,ടി പി സി ജില,
എൻ പി മുഹമ്മദ് സംബന്ധിച്ചു.

Previous Post Next Post
3/TECH/col-right