കൊടുവള്ളി :കൊടുവള്ളി വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച പി ടി എയായി ആവിലോറ എം എം എ യു പി സ്കൂൾ പി ടി എ കമ്മറ്റി തെരെഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ അക്കാദമിക വർഷം വിദ്യാലയത്തിൽ നടപ്പിലാക്കിയ വൈവിധ്യമാർന്ന വികസന പ്രവർത്തനങ്ങൾക്കാണ് അംഗീകാരം.
ആറായിരം സ്‌ക്വയർ ഫീറ്റിൽ സ്കൂൾ മുറ്റം ഇഷ്ടിക പാകി നവീകരിച്ചത്, മിനി ഓഡിറ്റോറിയത്തിന് ഷട്ടർ ഡിവൈഡർ ,കേന്ദ്രീകൃത ശബ്ദ സംവിധാനം, തുടങ്ങിയ ബൗതിക വികസന പ്രവർത്തനങ്ങൾ നടത്തി മികച്ച പ്രവർത്തനമാണ് കമ്മറ്റി കാഴ്ച്ചവെച്ചത്.
മികച്ച പി ടി എ യ്ക്കുള്ള പുരസ്‌കാരം കൊടുവള്ളി എം.എൽ.എ, ഡോ.എം.കെ മുനീർ പി ടി എ പ്രസിഡന്റ് സി എം കാസിമിന് കൈമാറി. എ ഇ ഒ ശ്രീ.സി. പി. അബ്ദുൽ ഖാദർ,ഹെഡ് മാസ്റ്റർ കെ. പി. അബ്ദുറഹിമാൻ,കെ. എം. ആഷിക്ക് റഹ്മാൻ, എം. അബ്ദുൽ സലീം, ഇ. ജലീൽ തുടങ്ങിയവർ സംബന്ധിച്ചു.
Tags:
EDUCATION