എളേറ്റിൽ:കൊടുവള്ളി സബ്ജില്ലാ കലോത്സവ വേദിയിൽ എം.ജെ.ഹയർ സെക്കണ്ടറി സ്കൂളിലെ ലിറ്റിൽഹോപ്പ് ഒരുക്കിയ "സഹപാഠിക്കൊരു കൈത്താങ്ങ്" സ്റ്റാളിന്റെ ഉദ്ഘാടനം കേരള ഗവൺമെൻറ് ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പറും, കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് അംഗവുമായ നസീമാ ജമാലുദ്ധീൻ നിർവ്വഹിച്ചു.
ചടങ്ങിൽ സ്കൂൾ പ്രിസിപ്പാൾ മുഹമ്മദ് അലി, ഹെഡ് മിസ്ട്രെസ് നിഷ, സി. പോക്കർ മാസ്റ്റർ, സകരിയ എളേറ്റിൽ,മുഹമ്മദ് (ബാപ്പു) മാസ്റ്റർ എന്നിവർ പങ്കെടുത്തു.
Tags:
ELETTIL NEWS