Trending

KSRTC യെ തകർക്കാനുള്ള ഉത്തരവ് പിൻവലിക്കണം:KSTEO (STU).

140 KM ന് മുകളിലുള്ള ദീർഘദൂര സർവ്വീസുകൾ  KSRTC മാത്രമായി നിജപ്പെടുത്തി സർവീസ് നടത്തുന്നതിന് സുപ്രീം കോടതി ഉത്തരവ് നിലനിൽക്കെ പുതിയ ബസ്സുകൾ നിരത്തിലിറക്കാതെയും സ്വകാര്യ ബസ്സുടമകളിൽ നിന്നും കോടികൾ കോഴ വാങ്ങിയും  സ്വകാര്യബസുടമകൾക്ക് വീണ്ടും പെർമിറ്റ് പുതുക്കി നൽകിക്കൊണ്ട് LDF സർക്കാർ  KSRTC യുടെ അടിവേരറുക്കുക എന്ന ലക്ഷ്യം മാത്രം വെച്ച് കൊണ്ട് ഇറക്കിയ ഉത്തരവ് അടിയന്തിരമായി പിൻവലിക്കാൻ തയ്യാറാവണമെന്ന് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് ഓർഗനൈസേഷൻ (STU) സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.

ബഹു: സുപ്രീം കോടതി വിധിപ്രകാരം കെ എസ് ആർ ടി സി ക്ക് ലഭിച്ച 248 സൂപ്പർ ക്ലാസ് പെർമിറ്റുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വീണ്ടും സർവ്വീസ് നടത്താൻ കോടതി വിധിയെ ധിക്കരിച്ചു കൊണ്ട് കേരള സർക്കാർ അനുമതി നൽകിയിരിക്കുന്നത് തികഞ്ഞ അഴിമതിയും, കെ എസ് ആർ ടി സി എന്ന പൊതുമേഖലാ സ്ഥാപനത്തെ തകർക്കുന്നതിനുമാണ് .
സ്വകാര്യ സ്റ്റേജ് കാര്യേജ് വാഹനങ്ങൾക്ക് ഓർഡിനറി പെർമിറ്റിൽ ദേശസാൽകൃതമല്ലാത്ത റൂട്ടുകളിൽ 140 കിലോമീറ്റർ വരെ മാത്രം സർവ്വീസ് നടത്താൻ നിയമമുള്ളപ്പോഴാണ്  നിയമവിരുദ്ധമായി 140 കിലോമീറ്ററിനു മുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് ഓടാൻ പിണറായി സർക്കാർ അനുമതി നൽകിയിരിക്കുന്നത്.അതും ആർ ടി സി ആക്ട് പ്രകാരംകെ എസ് ആർ ടി സിയ്ക്ക്  ലഭിച്ച ദേശസാൽകൃത റൂട്ടുകളിൽ സ്വകാര്യ സർവ്വീസിന് പെർമിറ്റ് നൽകി  എന്നത് ഗൗരവം വർദ്ധിപ്പിക്കുന്നതാണ്,

കോടതി ഉത്തരവിൻ പ്രകാരം സ്വകാര്യ ബസുകളുടെ പെർമിറ്റ് കാലാവധി കഴിയുന്ന മുറയ്ക്ക്, പകരം കെ എസ് ആർ ടി സി സർവ്വീസ് നടത്താതെ സ്വകാര്യ മുതലാളിമാരുമായി സർക്കാർ പ്രതിനിധികളും കെ എസ് ആർ ടി സി മാനേജ്മെൻ്റും നടത്തിയ ഒത്തുകളിയുടെ സമാപനമാണ് സ്വകാര്യർക്ക് പെർമിറ്റ് പുതുക്കി നൽകിയത് .കാലാവധി കഴിഞ്ഞ സ്വകാര്യ ബസുകൾക്ക് പകരം  116 സ്വിഫ്റ്റ് ബസുകൾ ഓടിക്കാൻ തയ്യാറാകാതെ
248 പെർമിറ്റുകൾ സ്വകാര്യ വാഹനങ്ങൾക്ക് പുതുക്കി നൽകുമ്പോൾ, അതുപയോഗിച്ച് 496 സ്വകാര്യ ബസുകൾ ഇടുക്കി, കോട്ടയം, എറണാകുളം ,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ  കെ എസ് ആർ ടി സി റൂട്ടുകൾ വ്യാപകമായി  കൈയ്യേറും. ഒപ്പം കോടതി വിധിയനുസരിച്ച് 140 കിലോമീറ്ററിൽ സർവീസ് നിജപ്പെടുത്തിയ സ്വകാര്യ വാഹനങ്ങളും സർക്കാരിൻ്റെ പുതിയ ഉത്തരവിൻ്റെ മറപടിച്ച് കൂടുതൽ റൂട്ടുകൾ കൈയ്യേറി ദീർഘദൂര സർവീസുകൾ നടത്തുമ്പോൾ കെ എസ് ആർ ടി സി യുടെ സെൻട്രൽ, നോർത്ത് സോണുകളിലെ കളക്ഷൻ പൂർണ്ണമായി ഇടിഞ്ഞ് സർവ്വീസുകൾ വൻ നഷ്ടത്തിലാവും.

 സ്വകാര്യ ബസുകൾക്ക് ദീർഘദൂര പെർമിറ്റ് നൽകാനുള്ള പിണറായി സർക്കാർ തീരുമാനം കെ എസ് ആർ ടി സിയുടെ ദീർഘദൂര സർവ്വീസുകളെ പൂർണ്ണമായും ഇല്ലാതാക്കി തെക്കൻ ജില്ലകളിലെ കുറച്ച് ഓഡിനറി സർവ്വീസ് മാത്രമായി ചുരുക്കും. തിരവനന്തപുരം ജില്ലയിലടക്കം പാർട്ടി സഖാക്കളുടെ സമാന്തര വാഹന ലോബിക്ക് ഗ്രാമീണ റൂട്ടുകൾ കൂടി പതിച്ചു നൽകി കെ എസ് ആർ ടി സിയെ  തകർക്കുന്ന നയങ്ങളാണ് ഇടതുപക്ഷ സർക്കാർ നടപ്പാക്കുന്നത്, ഇതിനെതിരെ മറ്റു സംഘടനകളുമായ ചേർന്ന് നിന്ന് കൊണ്ട് ശക്തമായ പ്രതിഷേധ പരിപാടികൾക്ക് യൂണിയൻ നേതൃത്വം നൽകുന്നതാണ്, കുത്തക മുതലാളിമാരെ സഹായിക്കാൻ വേണ്ടി സ്വകാര്യ കമ്പനിയിൽ നിന്നും സ്കാനിയ ബസ് വാടകക്കെടുത്ത് KSRTC യുടെ കോടികൾ നഷ്ട്ടത്തിലാക്കിയതിന്നുത്തരവാദികളായവരിൽ നിന്നും നഷ്ട്ടം ഈടാക്കാൻ നടപടി സ്വീകരിക്കുകയും ഇവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് KSTEO ( STU)സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.
Previous Post Next Post
3/TECH/col-right