Trending

അശ്വതി ഗോപിക്ക് പൂക്കോട്ടൂർ എച്ച്.എസ്.എസിൻ്റെ ആദരം.

ലഹരിയിൽ ഒടുങ്ങുന്ന ജീവിതങ്ങളെ അനാവരണം ചെയ്ത് ഡോ. മുഹമ്മദ് ഇസ്മാഈൽ മുജദ്ദിദി തയാറാക്കിയ മുസ്കിർ എന്ന നോവലിൽ ഇല്ലസ്ട്രേഷൻ നിർവഹിച്ച പൂക്കോട്ടൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി അശ്വതി ഗോപി മൊറയൂരിന് വിദ്യാലയത്തിൻ്റെ ആദരം. ചിത്രരചനയിൽ അശ്വതിയുടെ വൈഭവം കണ്ടെത്തിയ ഇംഗ്ലീഷ് അധ്യാപിക ബൃന്ദ ടീച്ചർ പങ്കുവെച്ച ചിത്രങ്ങളാണ് പുസ്തകത്തിലേക്കുള്ള ചിത്രരചനയിലേക്ക് എത്തിച്ചത്.
  
മൊമന്റോയും ക്യാഷ് പ്രൈസും ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. പി വി മനാഫ് കൈമാറി. ചടങ്ങിൽ പി ടി എ പ്രസിഡണ്ട് അക്ബർ, വൈസ് പ്രസിഡണ്ട് സലീം കൊടക്കാടൻ, പ്രിൻസിപ്പാൾ കെ ബാബു, ഫെഡ്മാസ്റ്റർ ഹംസ മാസ്റ്റർ, മറ്റ് പി ടി എ പ്രതിനിധികളും അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.
Previous Post Next Post
3/TECH/col-right