Trending

"മുസ്കിർ " പ്രകാശനം ചെയ്തു.

കോഴിക്കോട്:ഡോ. മുഹമ്മദ് ഇസ്മായിൽ മുജദ്ദിദി തയാറാക്കി കോഴിക്കോട്  ട്രൂപാത്ത് പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച  മുസ്കിർ - ലഹരിയിൽ ഒടുങ്ങുന്ന ജീവിതങ്ങൾ കോഴിക്കോട് കേശവമേനോൻ ഹാളിൽ ഡോ. എം കെ മുനീർ എംഎൽഎ പ്രകാശനം ചെയ്തു.

 ചടങ്ങിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ,       ഉമ്മർ ഫൈസി മുക്കം,എ വി അബ്ദുറഹിമാൻ മുസ്ലിയാർ, ടി പി സി തങ്ങൾ, എൻ അബ്ദുല്ല മുസ്ലിയാർ, ഒളവണ്ണ അബൂബക്കർ മുസ്ലിയാർ, നാസർ ഫൈസി കൂടത്തായ്, സലാം ഫൈസി മുക്കം, തുടങ്ങിയവർ സംബന്ധിച്ചു.

പുസ്തകത്തിൽ ഇല്ലസ്ട്രേഷൻ നിർവഹിച്ച മലപ്പുറം പൂക്കോട്ടൂർ ഗവ.എച്ച്എസ്എസിലെ സയൻസ് വിദ്യാർത്ഥിനി അശ്വതി ഗോപിക്കുള്ള ഉപഹാരം തുറമുഖ വകുപ്പ്മന്ത്രി അഹമ്മദ് ദേവർ കോവിൽ നൽകി. ജില്ലാ എസ് വൈ എസ് ആചരിക്കുന്ന ദ്വൈമാസ ലഹരി വിരുദ്ധ കാമ്പയിൻ്റെ ഭാഗമായി മഹല്ലുകളിൽ പുസ്തക വിതരണം ഉൾപെടെ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു.
Previous Post Next Post
3/TECH/col-right