പന്നിക്കോട്ടൂർ: കുട്ടമ്പൂരിൽ നവീകരിച്ച സുന്നി ജുമാ മസ്ജിദിന്റെയും, ഹിദായത്തുസ്സി
ബിയാൻ സെക്കൻഡറി മദ്റസയുടെയും ഉദ്ഘാടനം ഈ മാസം 13ന് സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി തങ്ങൾ നിർവഹിക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഈ മാസം 10ന് രാത്രി ഏഴിന് മസ്ഊദ് സഖാഫി ഗൂഡല്ലൂർ ഖുർആൻ പ്രഭാഷണം നടത്തും. 11ന് ലുഖ് മാനുൽ ഹകീം സഖാഫി പുല്ലാര പ്രഭാഷ
ണം നടത്തും. 12ന് മഹല്ല് കുടുംബ സംഗമം, സൗഹൃദ സംഗമം, ലഹരിവിരുദ്ധ
ബോധവത്കരണം,കുട്ടികളുടെ കലാ പരിപാടികൾ എന്നീ പരിപാടികളും നടക്കും.
പരിപാടിയുടെ നടത്തിപ്പിനായി എം അബ്ദുറഹിമാൻ
മാസ്റ്റർ ചെയർമാനും, കെ.കെ.അബ്ദുൽ മജീദ് മാസ്റ്റർ കൺവീനറുമായി 101 അംഗ സ്വാഗത സംഘം രൂപവത്കരിച്ചു.
യോഗത്തിൽ സയ്യിദ് സി
റാജുദ്ദീൻ തങ്ങൾ പ്രാർഥന
നടത്തി.എം.അബ്ദുറഹിമാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അബ്ദുല്ലത്വീഫ് മുസ്ലി
യാർ ഉദ്ഘാടനം നിർവ
ഹിച്ചു.
കെ.കെ.അഷ്റഫ് മാസ്റ്റർ,കെ.കെ.അബ്ദുൽ മജീദ് മുസ്ലിയാർ, യു.കെ.ഹുസൈൻ മാസ്റ്റർ,കെ.കെ.ഹുസൈൻ കുട്ടി, വി.കെ.
അബ്ദുൽ ഹമീദ് മുസ്ലിയാർ,ടി. മുസ്തഫ ഹാജി എന്നിവർ സംസാരിച്ചു
Tags:
PALANGAD