പന്നിക്കോട്ടൂർ: സ്കൂളുകളിൽ ലഹരി വിരുദ്ധ ശൃംഖല ഒരുക്കുന്നതിന്റെ ഭാഗമായി പന്നിക്കോട്ടൂർ ഗവൺമെൻറ് എൽ പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ അങ്ങാടി മുതൽ സ്കൂൾ വരെ ലഹരി വിരുദ്ധ ശൃംഖല സംഘടിപ്പിച്ചു. വാർഡ് മെമ്പർ ജസീല മജീദ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് പി ടി സിറാജുദ്ദീൻ അധ്യക്ഷനായി.
ഹെഡ്മാസ്റ്റർ സ്വാഗതം ആശംസിച്ചു. വി കെ നജ്മത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും നാട്ടുകാരും ശൃംഖലയിൽ അണിചേർന്നു. ഒ പി മുഹമ്മദ് നന്ദി രേഖപ്പെടുത്തി.
Tags:
EDUCATION