കാന്തപുരം: കേരളപ്പിറവി ദിനത്തിൽ കാന്തപുരം ജി.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ 'ലഹരി മുക്ത കേരളം' എന്ന ബാനറിൽ മനുഷ്യച്ചങ്ങല തീർത്തു.
കാന്തപുരം അങ്ങാടിയിൽ റോഡിന് ഓരം ചേർന്ന് സൃഷ്ടിച്ച ചങ്ങലയിൽ വാർഡ് മെമ്പർ കെ.കെ.അബദുല്ല മാസ്റ്റർ, പി.ടി.എ പ്രസിഡണ്ട് നവാസ് മേപ്പാട്ട് ,എസ്.എം.സി.ചെയർമാൻ ലിപിൻ ചന്ദ്രൻ, എസ്.എസ്.ജി ചെയർമാൻ അജി മാഷ്, കൺവീനർ രാജൻ മാണിക്കോത്ത്, എം.പി.ടി.എ പ്രസിഡണ്ട് ജദീറ, ഹെഡ്മാസ്റ്റർ എൻ.കെ.മുഹമ്മദ് എന്നിവർക്ക് പുറമെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും വ്യാപാരികളും രക്ഷിതാക്കളും അധ്യാപകരും പങ്കാളികളായി.
കുട്ടികൾ ലഹരി വിരുദ്ധ ഗാനങ്ങൾ ആലപിക്കുകയും ലഹരിക്കെതിരെ പ്രതിജ്ഞയെടുക്കുകയും ചെയ്തു.
Tags:
EDUCATION