നരിക്കുനി: ലോകത്തിനു മുഴുവൻ മാതൃകയായ മുഹമ്മദ് നബി(സ) യുടെ അനുയായികളിൽ തീവ്രവാദികളോ ഭീകരവാദികളോ ഉണ്ടാവില്ല എന്ന് സി മുഹമ്മദ് ഫൈസി പ്രസ്താവിച്ചു. നെടിയനാട് ബദ്‌രിയ്യയിൽ സി ഉസ്താദ് മെമ്മോറിയൽ ദർസ് വിദ്യാർത്ഥി സമാജം ബദ്‌രിയ്യ ദർസ് സ്റ്റുഡന്റസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന "എക്സുബറൻസ" ഫെസ്റ്റിന്റെ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രങ്ങൾ പഠിക്കുകയും മഹാത്മാക്കളെ വായിക്കുകയും ചെയ്ത് ചിട്ടയാർന്ന ജീവിതം നമ്മൾ ക്രമീകരിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പരിപാടിയിൽ കെ. മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ഫസൽ സഖാഫി നരിക്കുനി ആശീർവദിച്ചു.
ബദ്‌രിയ്യ യൂത്ത് സ്കൂൾ സജീവ സാന്നിധ്യമായിരുന്ന മർഹൂം അഫ്‌ലഹ് നഗരിയിൽ 120 മത്സരങ്ങളിലായി 130 ഓളം മത്സരാർത്ഥികൾ മാറ്റുരകുന്ന ഇക്സുബറൻസ ത്രിദിന ആർട് ഫെസ്റ്റ് നാളെ വൈകീട്ട് നടക്കുന്ന ആത്മീയ സംഗമത്തോടെ സമാപിക്കും.
ഇബ്റാഹീം സഖാഫി പാലങ്ങാട് , എൻ പി മുഹമ്മദ് ബാഖവി,ടി കെ സി മുഹമ്മദ്,അബ്ദുറഹിമാൻ സഖാഫി നെടിയനാട്, ഒ പി മുഹമ്മദ് മാസ്റ്റർ, സലാം മാസ്റ്റർ ബുസ്ഥാനി തുടങ്ങിയവർ സംബന്ധിച്ചു.ഇന്ന് വൈകീട്ട് നടക്കുന്ന കൾച്ചറൽ ഫെസ്റ്റിവൽ അഡ്വ പി ടി എ റഹീം എം എൽ എ ഉൽഘാടനം ചെയ്യും. നാളെ വൈകിട്ട് നടക്കുന്ന സമാപന സംഗമത്തിൽ സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ സംബന്ധിക്കും.
അർഷാദ് ഇയ്യാട് സ്വാഗതവും സമദ് വയനാട് നന്ദിയും പറഞ്ഞു.
Tags:
NARIKKUNI