Trending

വാർഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ യുഡിഎഫ് വിജയിക്കണം: വി എം ഉമ്മർ മാസ്റ്റർ

എളേറ്റിൽ:ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കിഴക്കോത്ത് ഒന്നാം വാർഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് വികസന വിപ്ലവം തീർക്കാൻ യുഡിഎഫ് വിജയിച്ച് വരണമെന്ന്  മുൻ എംഎൽഎ യും കൊടുവള്ളി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ടുമായ  വി എം ഉമ്മർ മാസ്റ്റർ പറഞ്ഞു.  ഗ്രാമപഞ്ചായത്തിലെ ഒന്നാം  വാർഡ് കഴിഞ്ഞ 17 വർഷക്കാലമായി ഇടതുപക്ഷ മെമ്പർമാരാണ് പ്രതിനിധീകരിക്കുന്നത്. വാർഡിൽ കാര്യമായ വികസന പ്രവർത്തനങ്ങൾ നടക്കാത്തത് ജനങ്ങളുടെ ഇടയിൽ ഏറെ ചർച്ചയാണ്.

കിഴക്കോത്ത് ഗ്രാമപഞ്ചായത്തിൽ 18 അംഗങ്ങളിൽ മൂന്ന് പേരായിരുന്നു ഇടതുപക്ഷത്തിന് ഉണ്ടായിരുന്നത്. ഒന്നാം വാർഡിലെ മെമ്പറായിരുന്ന സജിത തേനങ്ങൽ ഗവൺമെന്റ് ജോലി ലഭിച്ചതിനെ തുടർന്ന് രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് വി എം ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.കിഴക്കോത്ത് പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ എൻ സി ഹുസൈൻ  മാസ്റ്റർ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം ഷറഫുന്നിസ ടീച്ചർ,  ഡിസിസി സെക്രട്ടറിമാരായ ഭരതൻ മാസ്റ്റർ , എം വിജയകുമാർ , ഒന്നാം വാർഡ് സ്ഥാനാർഥി റസീന ടീച്ചർ, കുഞ്ഞായിൻകുട്ടി മാസ്റ്റർ, എം എ ഗഫൂർ മാസ്റ്റർ,  പി ഡി നാസർ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റംല മക്കാട്ടുപൊയിൽ, വി പി അഷ്റഫ് ,കെ കെ മജീദ്, വഹീദ, സാജിദത്ത്,പാട്ടത്തിൽ അബൂബക്കർ ഹാജി, എന്നിവർ സംസാരിച്ചു.

 വാർഡ് യുഡിഎഫ് ചെയർമാൻ സമദ് വട്ടോളി സ്വാഗതവും,കൺവീനർ അശോകൻ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right