Trending

ഉർദു ടാലന്റ് മീറ്റ് നടന്നു.

കോഴിക്കോട് : അല്ലാമാ ഇഖ്ബാൽ ഉർദു ടാലന്റ് മീറ്റ് സബ്ജില്ലാ തല മത്സരങ്ങൾ  പൂർത്തിയായി.കേരളത്തിലെ ഉർദു പഠിക്കുന്ന വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും മികച്ച വിദ്യാർത്ഥികളെ കണ്ടെത്തുന്നതിനും വേണ്ടി വിദ്യാഭ്യാസ കലണ്ടറിൽ ഉൾപ്പെടുത്തി വർഷംതോറും നടത്തിവരുന്ന അല്ലാമാ ഇഖ്ബാൽ ഉർദു ടാലന്റ് മീറ്റ്  സബ് ജില്ലാ തല മത്സരങ്ങൾ    പതിനേഴ് സബ്ജില്ലാ കേന്ദ്രങ്ങളിലായി നടന്നു.ജില്ലയിൽ മൂവായിരത്തോളം മത്സരാർത്ഥികൾ പങ്കെടുത്തു.സബ്ജില്ലയിൽ നിന്നും തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികളെ ജില്ലയിലും തുടർന്ന് സംസ്ഥാന തലത്തിലും പങ്കെടുപ്പിക്കും. 

വടകരയിൽ നടന്ന ജില്ലാ തല ഉദ്ഘടന പരിപാടി 
ഉർദു സ്പെഷ്യൽ ഓഫീസർ 
കെ.പി സുനിൽ കുമാർ
ഡി.ജി.ഇ  തിരുവനന്തപുരം
 ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ കെ ആർ അജിത് അധ്യക്ഷത വഹിച്ചു. വടകര ബി പി സി വി.വി.വിനോദ് വിജയികൾക്ക് സമ്മാനവും സർട്ടിഫിക്കറ്റും വിതരണം നടത്തി.ജില്ലാ ഉർദു അക്കാദമിക് സെക്രട്ടറി യൂനുസ് വടകര സ്വാഗതം പറഞ്ഞു.

വിവിധ സബ്ജില്ലാ കെന്ദ്രങ്ങളിൽ നടന്ന പരിപാടികൾക്ക് യഥാക്രമം വിനയരാജ് എ.ഇ.ഒ(നാദാപുരം),പി.എൻ.ശാരദ നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്(പേരാമ്പ്ര),സത്യനാരായണൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി(മുക്കം),ഷക്കീല ഈങ്ങോളി പഞ്ചായത്ത് പ്രസിഡൻറ്(ചോമ്പാല),ഭാസ്കരൻ കൊഴുക്കല്ലൂർ (മേലടി),അഷ്റഫ് കെ.സി ആർ.സി ട്രെയ്നർ(താമരശ്ശേരി),ഇ.ശശീന്ദ്രദാസ്(ബാലുശേരി),ഒ.പി.മനോജൻ(കുന്നുമ്മൽ),രാജീവൻ വളപ്പിൽ ബി.പി.സി(തോടന്നൂർ),അബ്ദുൽ ഖാദർ (എ.ഇ.ഒ കൊടുവള്ളി),ഒളിക്കൽ ഗഫൂർ(കുന്നമംഗലം പഞ്ചായത്ത് പ്രസിഡന്റ്),പി.ശാരുതി(ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ്),അലി അഷ്റഫ്(ഫറോക്ക് എച്ച് എം.ജി.യു.പി. എസ്)ഐ.എം.ഇ.ഫൈസൽ ടി.(ചേവായൂർ),ജയകൃഷ്ണൻ(സിറ്റി എ.ഇ.ഒ)എന്നിവർ ഉദ്ഘാടനം നിർവ്വഹിച്ചു.

 കോ-ഓർഡിനേറ്റർമാരായ സി.എം ലത്തീഫ്, സലാംമലയമ്മ,റഫീഖ് മായനാട്,ഷഹസാദ് വേളം,കെ.കെ.അബ്ദുൽ മജീദ്,ഷമീന ബാനു,സജീർ താമരശേരി,മുജീബ് കൈപ്പാക്കിൽ തുടങ്ങിയവർ 
സംസാരിച്ചു.
Previous Post Next Post
3/TECH/col-right