മങ്ങാട് : മങ്ങാട് എ യു പി സ്കൂളില്‍ ഈ വര്‍ഷത്തെ LSS , USS പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന സംഗമവും ബോധവല്‍ക്കരണ ക്ലാസും പി ടി എ പ്രസിഡന്‍റ് നൗഫല്‍ മങ്ങാടിന്‍റെ അധ്യക്ഷതയില്‍ ബാലുശ്ശേരി എം എല്‍ എ അഡ്വ: കെ എം സച്ചിന്‍ ദേവ് ഉദ്ഘാടനം ചെയ്തു.
ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം കെ നിജില്‍ രാജ് , മെമ്പർ ഖൈറുന്നിസ റഹീം,സ്കൂള്‍ മാനേജര്‍ എന്‍ ആര്‍ മുഹമ്മദ് അബ്ദുല്‍ റസാഖ് , NRA ട്രസ്റ്റ് ചെയർമാൻ എൻ അർ അബ്ദുൽ ഷുക്കൂർ എന്നിവര്‍ ഉപഹാര സമര്‍പ്പണം നിർവ്വഹിച്ചു.
എം പി ടി എ ചെയര്‍പേഴ്സണ്‍ സജ്ന എന്‍ , പി ടി എ വൈസ് പ്രസിഡന്‍റ് ഷാജി ടി പി , ടി എം നഫീസ ടീച്ചര്‍ , എ കെ ഗ്രിജീഷ് മാസ്റ്റര്‍ , കെ ഉമ്മര്‍ മാസ്റ്റര്‍ മുൻ എം പി ടി എ ചെയര്‍പേഴ്സണ്‍ ഷമീല സി കെ തുടങ്ങിയവര്‍ ആശംസകൾ അറിയിച്ചു.
സൈബര്‍ ലോകത്തെ ചതിക്കുഴികളെ കുറിച്ചും , മൊബൈല്‍ ഫോണ്‍ അഡിക്ഷന്‍റെ ദൂഷ്യ വശങ്ങളെ കുറിച്ചും ലഹരിക്കെതിരെയുള്ള ജാഗ്രതയെ സംബന്ധിച്ചുമുള്ള ബോധവല്‍ക്കരണ ക്ലാസിന് പ്രമുഖ പരിശീലകന്‍ ഷാഹിദ് എളേറ്റില്‍ നേതൃത്വം നൽകി.
പ്രധാനധ്യാപിക കെ എന്‍ ജമീല ടീച്ചര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി അബ്ദുല്‍ ജബ്ബാര്‍ മാസ്റ്റര്‍ നന്ദിയും രേഖപ്പെടുത്തി.
Tags:
EDUCATION