Trending

നരിക്കുനി ഗ്രാമ പഞ്ചായത്ത് ഇരുട്ടിൽ:പ്രക്ഷോഭത്തിനൊരുങ്ങി DYFI

നരിക്കുനി : നരിക്കുനി ഗ്രാമ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും തെരുവ് വിളക്കുകൾ നശിച്ചിട്ടു മാസങ്ങൾ പിന്നിടുന്നു. നാട്ടിൻ പുറങ്ങളിൽ രാത്രിയുടെ മറവിൽ ലഹരി സംഘം പിടിമുറുക്കാൻ ഇത് വഴിവെക്കുന്നുവെന്നും DYFI ആരോപണം.മുൻ ഭരണ സമിതിക്കാലത്ത് സ്ഥാപിച്ച ലൈറ്റുകൾ മാത്രമേ ഇപ്പോൾ പ്രവർത്തിക്കുനതുള്ളൂവെന്നും പുതുതായി വെച്ച ലൈറ്റുകൾ കേടു വന്നിട്ടും നന്നാക്കാനുള്ള കരാർ പോലും നൽകാത്തതാണ് ഇതിന് കാരണമായത്.

 ലഹരി മാഫിയക്കെതിരെ വലിയ പ്രഖ്യാപനം നടത്തിയെങ്കിലും
 ഇവർക്ക് നരിക്കുനിയിൽ ഇരുട്ടിന്റെ സഹായം നൽകുന്ന ഗ്രാമ പഞ്ചായത്ത് ഭരണക്കാർ ജനങ്ങളെ വഞ്ചിക്കുന്നുവെന്നും
രാത്രിയിൽ പഞ്ചായത്തിന്റെ  ഭാഗങ്ങളിൽ
അപകടങ്ങൾ വർധിക്കുവാൻ വെളിച്ചമില്ലായ്മ കാരണമാവുന്നു എന്നുമാണ് പ്രക്ഷോഭത്തിന്റെ ഭാഗമായി DYFI പറയുന്നത്.

ലൈറ്റ് കത്തിയാലും ഇല്ലെങ്കിലും KSEB ക്ക് പണം അടക്കണം.  കൃത്യമായി മെയിന്റനൻസ് വർക്കുകൾ നടത്താത്തതിലെ അപാകതയാണ് ഇവിടെ മുഴച്ചു നിൽക്കുന്നത്.പുതിയ തെരുവ് വിളക്കുകൾ ഉടനെ സ്ഥാപിക്കുക ജനങ്ങൾക്ക് സുരക്ഷ നൽകുക. ലഹരിമാഫിയയെ അമർച്ച ചെയ്യുക തുടങ്ങിയവയാണ് DYFI ഉയർത്തുന്ന ആവശ്യം.

Previous Post Next Post
3/TECH/col-right