രാജ്യത്തെ വൈദ്യുതി മേഖലയുടെ സമ്പൂർണ സ്വകാര്യവൽക്കരണത്തിനും ജനങ്ങളുടെ നടുവൊടിക്കുന്ന വൈദ്യുതി ചാർജ് വർദ്ധനവിനും ഇടയാക്കുന്ന വൈദ്യുതിനിയമ ഭേദഗതി ബിൽ റദ്ദാക്കുക എന്നാവശ്യപ്പെട്ട് കൊണ്ട് NCCOEEE പുതുപ്പാടി യൂണിറ്റ് ഈങ്ങാപ്പുഴ ടൗണിൽ സംഘടിപ്പിച്ച ജനസഭ തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.
പുതുപ്പാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയർമാനും,സ്വാഗതസംഘം വൈസ് ചെയർമാനുമായ ജാസിർ എം കെ അദ്ധ്യക്ഷത വഹിച്ച ജനസഭയിൽ പ്രസ്തുത ബില്ലിലെ ജന വിരുദ്ധവും തൊഴിലാളി ദ്രോഹവും രാജ്യവിരുദ്ധവുമായ ഉള്ളടക്കത്തെ കുറിച്ച് കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയിൻ സെക്രട്ടറി അബ്ദുൽ അക്ബർ വിശദീകരിച്ചു.
ജനസഭയെ അഭിവാദ്യം ചെയ്ത് കൊണ്ട് സഖാവ് എം.ഇ ജലീൽ (സിപിഎം ഏരിയ കമ്മിറ്റി), ടി എം പൗലോസ് (സിപിഐ മണ്ഡലം സെക്രട്ടറി) ,ഷിബു തോമസ് (മാണി കോൺഗ്രസ്), വിജയകുമാർ (സിഐടിയു),കെ ദാമോദരൻ (എഐടിയുസി),മൊയ്തീൻ കുട്ടി (വ്യാപാരി വ്യവസായി ഏകോപന സമിതി),സജിത്ത് കുമാർ (ഓഫീസ് അസോസിയേഷൻ) എന്നിവർ
സംസാരിച്ചു.
സുധീഷ് മാമാനിയിൽ (ജനറൽ കൺവിണർ ) സ്വാഗതം പറഞ്ഞ പരിപാടിക്ക് ഉല്ലാസ് കുമാർ(NCCOEEE) നന്ദി പ്രകാശിപ്പിച്ചു
Tags:
THAMARASSERY