Trending

ഹുറൂബുകാർക്ക് തനാസിൽ മാറാൻ നിയമം പ്രഖ്യാപിച്ചത് സ്വാഗതാർഹം: പ്രവാസി കോൺഗ്രസ്

കൊടുവള്ളി: സൗദി അറേബ്യയിലെ മാനവ ശേഷി സാമൂഹിക വികസന മന്ത്രാലയം ഹുറൂബായവർക്ക് തനാസിൽ മാറാനുള്ള ചരിത്രപരമായ നിയമം ഒക്ടോബർ മാസം 23 തീയതി മുതൽപ്രാബല്യത്തിൽ വരുത്തിയിരിക്കുന്നു. ഇതിനെ പ്രവാസി കോൺഗ്രസ് കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി സ്വാഗതം ചെയ്തു.

നിസ്സാരകാരണത്തിനു പോലും സ്പോൺസർമാർ ഹുറൂബാക്കുന്ന  പ്രവാസി തൊഴിലാളികൾക്ക് നാട്ടിലേക്ക് വരാനും മറ്റ് സ്പോൺസറുടെ കീഴിൽ ജോലി ചെയ്യാനും ഇതോടെ സാധ്യമായിരിക്കുകയാണ് . 

ഉറൂബ് നിയമം വ്യാപകമായ രീതിയിൽ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് എന്നും ആയതിനാൽ ഇത് സംബന്ധമായ രീതിയിൽ കൃത്യമായ പഠനം അനിവാര്യമാണെന്നും, സർക്കാർതലത്തിൽ ഇടപെടൽ നടത്തപ്പെടണമെന്നും മറ്റും ആവശ്യപ്പെട്ട് പ്രവാസി കോൺഗ്രസ് അടങ്ങുന്ന വ്യത്യസ്ത സംഘടനകൾ ബന്ധപ്പെട്ട അധികാരികളോട് നിരന്തരം ആവശ്യപ്പെടുന്ന കാര്യമായിരുന്നു

ഈ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി സർക്കാർ ഉറൂബ് നിയമത്തിൽ ഇളവ് നൽകുകയും ഹുറൂബ് ആയവർക്ക് മറ്റു തൊഴിൽ കണ്ടെത്താനോ ,സ്വയം നാട്ടിലേക്ക് പോകാനോ അനുവാദം നൽകുന്ന നിയമം പ്രാബല്യത്തിൽ കൊണ്ടുവരികയും ചെയ്തിരിക്കുന്നു .

ഇതിൻറെ  വ്യവസ്ഥയിൽ നിലവിൽ ഉറൂബായവർക്കാണ് ഈ അവസരം ഉപയോഗപ്പെടുത്താൻ സാധിക്കുക എന്നും ഇഖാമ, ലവി, ഇനത്തിലോ മറ്റോ  സർക്കാരിന് ലഭിക്കേണ്ട പണം പുതിയ സ്പോൺസർ നൽകണമെന്നും വ്യവസ്ഥ ചെയ്യുന്നു.

പ്രവാസികൾക്ക് വളരെ ആശ്വാസകരവും  പ്രതീക്ഷാപരവുമായ  തീരുമാനമാണ് സൗദി ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത് സൗദി ഗവൺമെൻറിൻറെ ഈ നിലപാടിനെ പ്രശംസിക്കാൻ വേണ്ടി ചേർന്ന അടിയന്തര മീറ്റിൽ പ്രവാസി കോൺഗ്രസ് കൊടുവള്ളി നിയോജകമണ്ഡലം മണ്ഡലം പ്രസിഡണ്ട് സി കെ അബ്ബാസ് അധ്യക്ഷത വഹിക്കുകയും  പ്രവാസി കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് ഷംസുദ്ദീൻ അപ്പോളോ  മീറ്റ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. പരിപാടിയിൽ റഷീദ് കരുവൻപൊയിൽ റിപ്പോർട്ട് അവതരിപ്പിച്ചു.ഷാഫി ചുണ്ടപ്പുറം സ്വാഗതവും,  ടിപിസി നവാസ് നന്ദി പറയുകയും ചെയ്തു.

Previous Post Next Post
3/TECH/col-right