മടവൂർ :ഒട്ടനവധി പ്രമുഖർക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകിയ മടവൂർ എ യു പി സ്കൂൾ വിദ്യാലയത്തിന്റെ ഈ അപൂർവ്വ ബഹുമതി ആഘോഷിക്കുകയാണ് ഒരു ജനത.മൂന്നു തലമുറകളിലെ പഠനകാല ഓർമ്മകൾ പുതുക്കാനുള്ള അവസരം കൂടിയായ പൂർവ്വ വിദ്യാർത്ഥി സംഗമം വിപുലമായി നടന്നു.
പരിപാടി എം കെ രാഘവൻ എം പി ഉദ്ഘാടനം ചെയ്തു.ഡോ: എം കെ മുനീർ എംഎൽഎ മുഖ്യാതിഥി ആയിരുന്നു. സ്കൂൾ തീം സോങ് ഡോ:എം കെ മുനീർ എംഎൽഎ പ്രകാശനം ചെയ്തു.
അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയ വിദ്യാലയത്തിന്റെ അനുഭവങ്ങൾ അയവിറക്കാനുള്ള ചടങ്ങിന് സാക്ഷിയാവാൻ നാട്ടിലെ പ്രമുഖർ സംബന്ധിച്ചു.
സ്കൂൾ ലൈബ്രറി നിർമ്മാണത്തിന് വേണ്ടി 'എന്റെ വിദ്യാലയത്തിന് എന്റെ ഒരു പുസ്തകം' എന്ന പദ്ധതിയിലേക്ക് പൂർവ്വ വിദ്യാർത്ഥികൾ പുസ്തകങ്ങൾ സമർപ്പിച്ചു. സ്കൂൾ അങ്കണത്തിൽ നിർമ്മിച്ച ചായക്കടയും മിഠായി കടയും പഴയകാല സ്മരണകൾ ഓർമ്മിപ്പിക്കുന്നതായിരുന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാഘവൻ അടുക്കത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സലീന സിദ്ദീഖലി, ജില്ലാ പഞ്ചായത്ത് മെമ്പർ ഷറഫുന്നിസ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഇ വാസുദേവൻ, സന്തോഷ് മാസ്റ്റർ സ്കൂൾ മാനേജർ ടി കെ അബ്ദുറഹ്മാൻ ബാഖവി,സി എൻ ബാലകൃഷ്ണൻ നമ്പ്യാർ,ഡോ: പി കെ മുഹ്സിൻ, പി കോരപ്പൻ മാസ്റ്റർ,യു ശറഫുദ്ധീൻ കോതൂർ മുഹമ്മദ് മാസ്റ്ർ പിടിഎ പ്രസിഡണ്ട് ടി കെ അബൂബക്കർ മാസ്റ്റർ, സ്കൂൾ പ്രധാനധ്യാപകൻ എം അബ്ദുൽ അസീസ്, തുടങ്ങിയവർ പങ്കെടുത്തു.
Tags:
MADAVOOR