Trending

പൂനൂർ ഗവ.ഹൈസ്ക്കൂളിന് ശബ്ദ സംവിധാനം സമ്മാനിച്ചു.

പൂനൂർ: പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ആദ്യ എസ്എസ്എൽസി  (1971) പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ അരനൂറ്റാണ്ടിന് ശേഷം സ്കൂളിൽ ഒത്തു ചേർന്നു. അന്ന് പരീക്ഷ എഴുതിയ 64 വിദ്യാർത്ഥികളിൽ പെട്ട 52 പേരാണ് പുന:സംഗമത്തിൽ പങ്കാളികളായത്.

ഒത്തു ചേരലിൽ അവർ സ്കൂളിന് വേണ്ടി ഒരു പബ്ലിക് അഡ്രസ്സ് സിസ്റ്റം സമ്മാനിച്ചു. ആദ്യ ബാച്ചിൽപ്പെട്ട ഡോ. എം കെ മുഹമ്മദ് ബഷീർ, എൻജിനീയർ സി കെ മൂസ്സ, പ്രവാസിയായിരുന്ന പി.പി.മുഹമ്മദ് എന്നിവർ കൂടി ചേരലിന് നേതൃത്വം നൽകി.

സ്കൂളിന് വേണ്ടി ഹെഡ് മാസ്റ്റർ എം മുഹമ്മദ് അഷ്റഫ്, എ വി മുഹമ്മദ്, ഡോ. സി പി ബിന്ദു, കെ അബ്ദുസലീം എന്നിവർ ഉപഹാരം ഏറ്റുവാങ്ങി.
Previous Post Next Post
3/TECH/col-right