Trending

ബദ് രിയ്യ:കൾച്ചറൽ ഫെസ്റ്റിവെൽ നവ്യാനുഭവമായി

നരിക്കുനി:നെടിയനാട് ബദ്‌രിയ്യ മീലാദ് കാമ്പയിൻ നൂറുൽ ഖുലൂബിനോട് അനുബന്ധിച്ച്  ബദ്‌രിയ്യ ദർസ് സ്റ്റുഡൻ്റ്സ് അസോസിയേഷൻ നടത്തുന്ന കൾച്ചറൽ ഫെസ്റ്റിവെൽ നവ്യാനുഭവമായി. പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് സി കെ സലീം അവർകളുടെ അധ്യക്ഷതയിൽ അഡ്വ പി ടി എ റഹീം എം  എൽ എ ഉദ്ഘാടനം ചെയ്തു.

ഫസൽ സഖാഫി നരിക്കുനി ആമുഖ ഭാഷണം നടത്തി.സമ്മാന വിതരണോദ്ഘാടത്തിന് രാജു നേതൃത്വം നൽകി.ഹാഫിസ് കൗസർ സഖാഫി പന്നൂർ മുഖ്യ പ്രഭാഷണം നടത്തി. യഹ്‌യ സഖാഫി പുല്ലാളൂർ അനുമോദന പ്രഭാഷണം നടത്തി. വാരമ്പറ്റ മുഹ്‌യിദ്ദീൻ മുസ്‌ലിയാർ,പി പി ഫസലുറഹ്മാൻ,അഡ്വ ഇഖ്ബാൽ,നോച്ചിക്കണ്ടിയിൽ മുഹമ്മദ്,തുടങ്ങിയവർ സംബന്ധിച്ചു.

കെ. ബീരാൻ കോയ മാസ്റ്റർ സ്വാഗതവും ശരീഫ് വി സി നന്ദിയും പറഞ്ഞു.

ഇന്ന് നടക്കുന്ന സമാപന സംഗമത്തിന് സയ്യിദ്  മുഹമ്മദ് അലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും.
Previous Post Next Post
3/TECH/col-right