Trending

കാടുമൂടികിടന്ന പത്തേക്കർ ഭൂമിയിൽ വിസ്മയ കാഴ്ചകളുമായി അഗ്രോ ഫാം.

കട്ടിപ്പാറ : ആര്യംകുളത്ത് കാടുമൂടികിടന്ന പത്തേക്കർ ഭൂമിയിൽ വിസ്മയ കാഴ്ചകളുമായി അഗ്രോ ഫാം. നൂറിലേറെ പഴ വർഗ്ഗങ്ങളും ഔഷധ സസ്യങ്ങളും വൃക്ഷലതാതികളുമെല്ലാം ഇവിടെയുണ്ട്. പ്രകൃതിയെ അടുത്തറിഞ്ഞു രാപ്പാർക്കാനും വിനോദങ്ങൾക്കും അഗ്രോഫാമിൽ സൗകര്യമുണ്ട്.

കാട്ടുപന്നികളുടെ വിഹാര കേന്ദ്രമായിരുന്ന പൊന്തക്കാട്. പാറക്കൂട്ടങ്ങൾ നിറഞ്ഞ പത്തേക്കർ ഭൂമി നാലുവർഷം മുമ്പാണ് എളേറ്റിൽ വട്ടോളി സ്വദേശിയായ ബഷീർ വിലക്ക് വാങ്ങിയത്. ഭൂമി വാങ്ങനൊരുങ്ങിയപ്പോൾ തന്നെ പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ബഷീർ പിന്നോട്ട് പോയില്ല. നൂറുകണക്കിന് ലോഡ് മണ്ണിറക്കിയാണ് നിലം കൃഷി യോഗ്യമാക്കിയത്. മൂന്നര വർഷത്തെ നിരന്തര പരിശ്രമം. ഒടുവിൽ ലക്ഷ്യം സാക്ഷാത്കരിച്ചു.

ബ്രീസ്‌ലാൻഡ് എന്ന പേരിലാണ് കട്ടിപ്പാറ കോളിക്കൽ ആര്യംകുളത്തെ കുന്നിൻ മുകളിൽ ഈ വിസ്മയ കാഴ്ചകൾ ഒരുക്കിയിരിക്കുന്നത്. ബ്രീസ്‌ലാൻഡ് അഗ്രോ ഫാമിനു പ്രത്യേകതകൾ ഏറെയുണ്ട്. പേരുപോലെ തന്നെ കാറ്റിന്റെ ഒരു താഴ്‌വാരം തന്നെയാണിവിടം. ആസൂത്രണ വൈഭവത്തോടെഉള്ള കരകൗശാല കാഴ്ചകൾ ഏറെയുണ്ട്. വിവിധതരം ചെടികളും വൃക്ഷങ്ങളും തന്നെയാണ് ഏറെ ആകർഷണം. ഇവ ഒരുക്കിയിരിക്കുന്ന രീതിയിലും ഉണ്ട് പ്രത്യേകതകൾ.

വെട്ടിയൊരുക്കിയ പാതയോരങ്ങളുടെ ഇരുവശത്തുമാണ് മരങ്ങൾക്കും ചെടികൾക്കും സ്ഥാനം. നൂറിലേറെ പഴവർഗങ്ങളും ഔഷധ സസങ്ങളും വൃക്ഷ ലതാതികളും ഇവിടെയുണ്ട്. കുളിർമയുള്ള കാലാവസ്ഥയിൽ പ്രകൃതി ഭംഗിനുണഞ്ഞു താമസിക്കാനും, കൃഷിയെ അറിയാനും ഹോം സ്റ്റേ സജ്ജമാണ്. ചിൽഡ്രൻസ് പാർക്ക്, കുളങ്ങൾ, ഓഡിറ്റോറിയം… അങ്ങിനെ നീളുന്നു ഇവിടത്തെ സൗകര്യങ്ങൾ. അതിഥികളെ വരവേൽക്കാൻ ബ്രീസ്‌ലാൻഡ് ഒരുങ്ങി കഴിഞ്ഞു.

തിങ്കളാഴ്ച വൈകിട്ട് ആറിന് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ബ്രീസ്‌ലാൻഡ് നാടിന് സമർപ്പിക്കും. മന്ത്രി അഹമ്മദ് ദേവർകോവിൽ, എം.കെ രാഘവൻ എംപി, എംഎൽഎമാരായ ഡോക്ടർ എം.കെ മുനീർ, അഡ്വക്കേറ്റ് പി.ടി.എ റഹീം തുടങ്ങിയ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ചടങ്ങിൽ പങ്കെടുക്കും.
Previous Post Next Post
3/TECH/col-right