Trending

തലമുറകളുടെ ഒത്തുചേരൽ മടവൂർ എ യു പി സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം.

മടവൂർ :ഒട്ടനവധി പ്രമുഖർക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകിയ മടവൂർ എ യു പി സ്കൂൾ വിദ്യാലയത്തിന്റെ  ഈ അപൂർവ്വ ബഹുമതി ആഘോഷിക്കുകയാണ് ഒരു ജനത.മൂന്നു തലമുറകളിലെ പഠനകാല ഓർമ്മകൾ പുതുക്കാനുള്ള അവസരം കൂടിയായ പൂർവ്വ വിദ്യാർത്ഥി സംഗമം നാളെ (തിങ്കൾ 24/10/22) ഉച്ചക്ക് മൂന്നു മണിക്ക് സ്കൂൾ അങ്കണത്തിൽ നടക്കുകയാണ്.

പരിപാടി എം കെ രാഘവൻ എം പി ഉദ്ഘാടനം ചെയ്യും.ഡോ: എം കെ മുനീർ എംഎൽഎ മുഖ്യാതിഥി ആയിരിക്കും.
 എല്ലാ ജനവിഭാഗങ്ങൾക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 1923 ൽ മടവൂർ എ യു പി സ്ഥാപിതമായത്. എയ്ഡഡ് മാപ്പിള എലിമെന്ററി സ്കൂൾ എന്ന പേരിൽ പൊന്നങ്ങര അഹമ്മദ്, കോളായിൽ സഹോദരന്മാരായ കുട്ടപ്പൻ നായർ കുഞ്ഞൻ നായർ തട്ടാശ്ശേരി രാമൻകുട്ടി എന്നീ മാനേജർ മാരുടെ കീഴിൽ1947 വരെ പ്രവർത്തിച്ചുവന്നു. 


1947 കോയക്കുട്ടി ഹാജി സ്കൂൾ വിലക്കു വാങ്ങുകയും ഹയർ എലിമെന്ററി സ്കൂളായി  ഉയർത്തുകയും ചെയ്തു.1950 ൽ ഇ എസ് എൽ സി  പരീക്ഷ നടത്തിയത് മുതൽ താമരശ്ശേരി സബ് ജില്ലയിലെ ഏറ്റവും വലിയ പ്രൈമറി വിദ്യാലയങ്ങളിൽ ഒന്നായി സ്കൂൾ മാറി.2005 മുതൽ സിഎം സെന്റർ മാനേജർ ടി കെ അബ്ദുറഹ്മാൻ ബാഖവിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു.

അറിവിന്റെ  ആദ്യാക്ഷരം പകർന്നുനൽകിയ വിദ്യാലയത്തിന്റെ അനുഭവങ്ങൾ അയവിറക്കാനുള്ള ചടങ്ങിന് സാക്ഷിയാവാൻ നാട്ടിലെ പ്രമുഖർ സംബന്ധിക്കും.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാഘവൻ അടുക്കത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സലീന സിദ്ദീഖലി, ജില്ലാ പഞ്ചായത്ത് മെമ്പർ  ഷറഫുന്നിസ, സ്കൂൾ മാനേജർ ടി കെ അബ്ദുറഹ്മാൻ ബാഖവി, എ ഇ ഒ സി പി അബ്ദുൽ ഖാദർ,ഡയറ്റ്  ലക്ചർ കെ അബ്ദുൽ നാസർ, ബിപി ഒ മെഹറലി  പിടിഎ പ്രസിഡണ്ട് ടി കെ അബൂബക്കർ മാസ്റ്റർ, സ്കൂൾ പ്രധാനധ്യാപകൻ എം അബ്ദുൽ അസീസ്, ഗ്രാമപഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ  പങ്കെടുക്കും
Previous Post Next Post
3/TECH/col-right