Trending

എംഡിഎംഎയുമായി കൊടുവള്ളി സ്വദേശി പിടിയിൽ

മുത്തങ്ങ: എംഡിഎംഎയുമായി യുവാവ് മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ പിടിയിൽ. കൊടുവള്ളി വാവാട്‌ വരലാട്ട് മുഹമ്മദ് ഡാനിഷ് (28) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 30 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

ഇന്നലെ രാവിലെ ഏഴരയോടെ മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കാറിൽ നിന്നാണ് ഇയാളെ പിടികൂടിയത്.എക്സൈസ് ഇൻസ്പെക്ടർ പി എ ജോസഫിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

മുഹമ്മദ്‌ ഡാനിഷിനെ ഹാഷിഷ്‌ ഓയിലും, എംഡിഎംഎയുമായി കഴിഞ്ഞ മാർച്ച്‌ മാസം 24ന് വാഹന പരിശോധനക്കിടെ നെല്ലാംകണ്ടിയിൽ നിന്നും കൊടുവള്ളി പോലീസ്‌ പിടികൂടിയിരുന്നു.
Previous Post Next Post
3/TECH/col-right