Trending

മൂസ റെമി നരിക്കുനി തന്റെ നാട്ടറിവ് കൊണ്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു.

നരിക്കുനി:പ്രമുഖ സാമൂഹിക പ്രവൃത്തകനും,നിരവധി സന്നദ്ധ സംഘടനകളുടെ അമരക്കാരനുമായ മൂസ റെമി നരിക്കുനി തന്റെ നാട്ടറിവ് കൊണ്ടും സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു.ഇദ്ദേഹത്തിന്റെ ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ രചനകള്‍ പുതു തലമുറക്ക് പുതിയ അറിവും, പഴയ തലമുറയെ അവരുടെ പഴയ കാലങ്ങളിലേക്ക് വെളിച്ചം വിശുന്നതുമായ അറിവുകളും , അനുഭവങ്ങളുമായതിനാല്‍ പഴയ തലമുറ വളരെ ആവേശത്തോടെയാണ് ഓരോ പോസ്റ്റുകളും സ്വീകരിക്കുന്നത് എന്നതിന്ന് തെളിവാണ് ഓരോ പോസ്റ്റിനും കിട്ടുന്ന കമാന്റുകളും, ലൈക്കുകളും .

മൂസ റെമിയുടെ രചനകള്‍ പലപ്പോഴും പഴയ തലമുറകളും പുതുതലമുറകളും തമ്മിലുള്ള വിടവ് നികത്താനും പഴമയെ മനസ്സിലാക്കാനും ഏറെ സഹായകരമായി മാറുന്നു.പല രചനകളും ചരിത്ര വിദ്യാര്‍ഥികള്‍ക്കും പ്രദേശവാസികള്‍ക്കും ഏറെ നവ്യാനുഭൂതി പകരുന്നവയാണ്. ഇദ്ദേഹത്തിന്റെ രചനകളില്‍ നിന്നാണ് പലപ്പോഴും തങ്ങളുടെ നാടുകളിലെ പഴമയുടെ തിരു ശേഷിപ്പുകളെയും പഴംപുരാണങ്ങളെ കുറിച്ചും പലരും അറിഞ്ഞത്.

കോഴിക്കോട് നരിക്കുനി സ്വദേശിയായ മൂസ റെമി സാഫി ജില്ലാ കോ-ഓഡിനേറ്റര്‍,ടി.സി.ആര്‍.സി മെന്റര്‍ ,ജനമൈത്രി പൊലിസ് ഹോപ്പ് മെന്റര്‍,റിസോഴ്‌സ് പേര്‍സണ്‍, കോഴിക്കോട് പരിവാര്‍ ജോ: സെക്രട്ടറി എന്നീ നിലകളില്‍ പ്രവൃത്തിച്ചുവരുന്നു.
ഭാര്യ: ഹസീന, മക്കൾ:നാജിയ നസ്റിൻ,മിൻഹാജ്,റമിൻ ഷാൻ.
Previous Post Next Post
3/TECH/col-right