കോഴിക്കോട് : സ്‌കൂള്‍ ബസ് ഇടിച്ച് ഒമ്പതാം ക്ലാസുകാരന്‍ മരിച്ചത് കലോത്സവ ദിനത്തില്‍.കൊടിയത്തൂര്‍ പി.ടി.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി ബാസിഷ് ആണ് മരിച്ചത്. സ്‌കൂള്‍ ബസ് പിന്നോട്ട് എടുക്കുമ്പോള്‍ വിദ്യാര്‍ത്ഥിയെ ഇടിക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് നാലരയോടെയാണ് സംഭവം. സ്കൂളിലെ കലോത്സവമായിരുന്ന തിങ്കളാഴ്ച സ്‌കൂള്‍ വിട്ട ശേഷമാണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട ബാസിഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
സംഭവത്തെക്കുറിച്ച് വ്യക്തത ലഭിച്ചിട്ടില്ലെന്ന് പ്രധാനാധ്യാപകന്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളെ കൊണ്ടു പോകാനായി വാഹനം എടുത്ത സമയത്താണ് പാര്‍ക്കിങ് ഗ്രൗണ്ടില്‍ വിദ്യാര്‍ത്ഥി കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ബസ് പിന്നോട്ട് എടുക്കുമ്പോള്‍ അപകടമുണ്ടായതാവാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
Tags:
KOZHIKODE