Trending

ഭീമന്‍ ട്രെയ്‌ലർ ലോറികളുടെ തുടർയാത്ര:റോഡിന്റെ സാധ്യത പരിശോധിക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നിർദേശം

താമരശ്ശേരി :ചെന്നൈയിൽനിന്ന്‌ മൈസൂരു നഞ്ചൻകോടിലെ നെസ്‌ലെ ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ പ്ലാന്റിലേക്കുള്ള കൂറ്റൻയന്ത്രങ്ങളുമായി പോവുകയായിരുന്ന രണ്ട് ട്രെയ്‌ലർ ലോറികൾ പേരാമ്പ്ര, നാദാപുരം വഴി കണ്ണൂർ-മംഗളൂരു പാതയിലൂടെ തിരിച്ചുവിടാനുള്ള സാധ്യത പരിശോധിക്കാൻ ജില്ലാഭരണകൂടത്തിന്റെ നിർദേശം.

കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന ഉദ്യോഗസ്ഥതല ചർച്ചയിലാണ് ബദൽപാത നിർദേശിച്ചത്. യോഗത്തിൽ താമരശ്ശേരി പോലീസ് ഇൻസ്പെക്ടർ ടി.എ. അഗസ്റ്റിൻ, ട്രാഫിക് എസ്.ഐ. പി.കെ. വിപിൻ, ആർ.ടി.ഒ, പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഗതാഗതക്കുരുക്ക് പതിവായ ചുരംപാതയിലൂടെയുള്ള യാത്രയ്ക്ക് സെപ്റ്റംബർ 10-ന് അനുമതി നിഷേധിച്ച ജില്ലാഭരണകൂടം കൊയിലാണ്ടി-മംഗളൂരു പാത വഴി വാഹനങ്ങൾ തിരിച്ചുവിടാനായിരുന്നു നിർദേശിച്ചത്.എന്നാല്‍, 39 ദിവസമായി അടിവാരത്ത്‌
നിര്‍ത്തിയിട്ടിരിക്കുന്ന ലോറികൾക്ക്‌
ചുരംപാത വഴിയുള്ള യാത്രയ്ക്ക്‌
ഏര്‍പ്പെടുത്തിയ വിലക്ക്‌ നീക്കണമെന്നും
ബദല്‍പ്പാതയിലെ മൂരാട്‌ പാലത്തിലൂടെ
വലിയയന്ത്രങ്ങള്‍ വഹിച്ച വാഹനങ്ങള്‍ക്ക്‌
കടന്നുപോവാന്‍ സാധിക്കില്ലെന്നുമാണ്‌
കമ്പനിയധികൃതര്‍ അറിയിച്ചത്‌.

അതേസമയം, നല്ല ഉയരവും വീതിയുമുള്ള
ഭീമന്‍യന്ത്രങ്ങളുമായി പതിയെ
സഞ്ചരിക്കുന്ന ലോറികൾക്ക്‌
ചുരംപാതയിലൂടെയുളള തുടര്‍യാത്ര
പ്രായോഗികമല്ലെന്ന്‌ പോലീസ്‌
ഉദ്യോഗസ്ഥര്‍ യോഗത്തെ ധരിപ്പിച്ചു.
തുടര്‍ന്നാണ്‌ ബദല്‍പ്പാതയായി പേരാമ്പ്ര-
നാദാപുരം റോഡ്‌ തിരഞ്ഞെടുത്ത്‌
കണ്ണൂരിലെത്തി യാത്ര തുടരാന്‍
യോഗത്തില്‍ നിര്‍ദേശമുയര്‍ന്നത്‌.
Previous Post Next Post
3/TECH/col-right