കാന്തപുരം: കാന്തപുരം ജി എൽ പി സ്കൂളിൽ മഴവില്ല് 2022 എന്ന പേരിൽ സ്കൂൾ കലോത്സവം സംഘടിപ്പിച്ചു.രണ്ട് വർഷമായി കോവിഡ് മൂലം നടക്കാതിരുന്ന കലാമേള പുനരാരംഭിച്ചത് കുട്ടികളിൽ ആവേശം ജനിപ്പിച്ചു.
പദ്യം ചൊല്ലൽ, മാപ്പിളപ്പാട്ട്, ലളിതഗാനം, അറബിഗാനം, നാടോടി നൃത്തം, സംഘഗാനം മുതലായ ഇനങ്ങളിൽ നൂറോളം കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.പി.ടി.എ വൈസ് പ്രസിഡണ്ട് എം.അഷ്റഫിൻ്റെ അധ്യക്ഷതയിൽ എസ്.എം.സി ചെയർമാൻ ലിപിൻ ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.
റോഷ്ന, ആർഷി കെ.കെ, സപർണ,വിബിന വിഷ്ണുദാസ്, സുബിഷ, ബിന്ദു, റീജ എന്നിവർ ആശംസകൾ നേർന്നു. ഹെഡ്മാസ്റ്റർ എൻ.കെ മുഹമ്മദ് സ്വാഗതവും സൈനബ എന്‍.കെ.എം നന്ദിയും പറഞ്ഞു.
Tags:
EDUCATION