Trending

കാഞ്ഞിരമുക്ക് മഹല്ല് നബിദിന പ്രോഗ്രാം 2K22 സംഘടിപ്പിച്ചു

കാഞ്ഞിരമുക്ക്: മാണിക്കാറമ്പിൽ മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ നബിദിനാഘോഷം സംഘടിപ്പിച്ചു. സമൂഹത്തിൽ വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗം തടയുന്നതിനും സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രി ക്കുന്നതിനും വേണ്ട ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.

മദ്രസ്സ പൂർവ്വ വിദ്യാർത്ഥി സംഗമം മഹല്ല് ഖാസി PP അബ്ദുൽ ജലീൽ ബാഖവി ഉദ്ഘാടനം ചെയ്തു.തുടർന്ന് നടന്ന സ്വലാത്ത് വാർഷികത്തിന് ഉസ്താദ് ഡോ: PP അബൂബക്കർ നേതൃത്വം നൽകി. ഒക്ടോബർ 9 ന് നടന്ന നബിദിനാഘോഷം വിവിധങ്ങളായ പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി.

സമാപന സമ്മേളനം മഹല്ല് ഖത്തീബ് അഷ്റഫ് ബാഖവി ഉദ്ഘാടനം ചെയ്തു. 
യോഗങ്ങളിൽ മഹല്ല് പ്രസിഡൻ്റ പി. മൊയ്തീൻ കോയ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മഹല്ല് കമ്മിറ്റി ഭാരവാഹികളും സ്വാഗതസംഘം ഭാരവാഹികളും വിവിധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right