എളേറ്റിൽ:പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ ജന്മദിനത്തിൽ എളേറ്റിൽ തബ് ലീഗുൽ ഇസ്ലാം മദ്രസയിൽ ഘോഷയാത്രയോടൊപ്പം വിപുലമായ പരിപാടികളോടെ നബിദിനം ആഘോഷിച്ചു.പതാക ഉയർത്തലോടെ ആരംഭിച്ച പരിപാടിയുടെ ഉദ്ഘാടനം എം. എ. റസാഖ് മാസ്റ്റർ നിർവഹിച്ചു.സമദ് വട്ടോളി അധ്യക്ഷത വഹിച്ചു.
പരിപാടിയിൽ എ. മൂസ മുസ്‌ലിയാർ, എൻ. കെ. മുഹമ്മദ് മുസ്‌ലിയാർ, എ. കെ. ഷാജഹാൻ, കെ. പി. ബാവ, മാളിയേക്കൽ മുഹമ്മദ്, കബീർ എളേറ്റിൽ, എ. കെ. ബാപ്പു, കെ. പി. സി. അബ്ദുറഹിമാൻ, ഹിഫ്സുറഹിമൻ എന്നിവർ ആശംസകൾ നേർന്നു.
മൗലിദ് പാരായണം,അന്നദാനം, വിദ്യാർത്ഥികളുടെ കലാ സാഹിത്യ മത്സരം, ദഫ് പ്രദർശനം, സർട്ടിഫിക്കറ്റ് വിതരണം, സമ്മാനദാനം തുടങ്ങിയ പരിപാടികൾ അരങ്ങേറി. എ. കെ. ഫൈസൽ സ്വാഗതവും, ഇ. കെ. മുഹ്‌തസിൻ നന്ദിയും പറഞ്ഞു.
Tags:
ELETTIL NEWS