ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ലൈഫ്, പി എം എ വൈ (ജി) - ഭവന പദ്ധതി താക്കോൽ ദാനവും,ആധാര കൈമാറൽ ചടങ്ങ് വനം വന്യജീവി വകുപ്പ് മന്ത്രി എ. കെ.ശശീന്ദ്രൻ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ധനസഹായം നൽകിയ വീട് നിർമ്മാണം പൂർത്തീകരിച്ച 56 ഗുണഭോക്താക്കൾക്ക് താക്കോൽ കൈമ്മാറ്റ ചടങ്ങും 52 പേർക്ക് ലൈഫ് ഭവന പദ്ധതിയിൽ സ്ഥലം വാങ്ങുന്നതിനും ബ്ലോക്ക് പഞ്ചായത്ത് ധനസഹായം നൽകി. ഈ ഗുണഭോക്താക്കളുടെ ' ആധാരവും കൈമ്മാറൽചടങ്ങിൽ നിർവ്വഹിച്ചു.
സംസ്ഥാന സർക്കാരിന്റെ നവകേരളം മിഷൻ പദ്ധതിയിൽപ്പെടുത്തി ധനസഹായം നൽകി ഭൂരഹിതരെയും ഭവനരഹിതരെയും സാമുഹ്യ പുരോഗതി കൈവരിക്കാൻ ഉതുകുന്ന ഈ പദ്ധതികൾ മാതൃകാപരമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സുനിൽകുമാർ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ഷിഹാനാ രാരപ്പൻ കണ്ടി , വികസന കാര്യ ചെയർമാൻ ഹരിദാസൻ ഈച്ച രോത്ത് ബ്ലോക്ക് മെമ്പർമാരായ , രാമചന്ദൻ , കവിത വടക്കേടത്ത്, ഷീന ചെറുവോത്ത് എന്നിവർ സംസാരിച്ചു.
ക്ഷേമകാര്യ ചെയർപേഴ്സൺ സുജാ അശോകൻ സ്വാഗതവും, സെക്രട്ടറി മനോജ് കുമാർ എ. റ്റി. നന്ദി പറഞ്ഞു.
Tags:
NARIKKUNI