കൊടുവള്ളി: വാവാട് ഇരുമോത്ത് നിയന്ത്രണം വിട്ട കാര്‍ വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞു. ഇരുമോത്ത് അങ്ങാടിയില്‍ ഇന്നലെ ഉച്ചക്ക് മുന്നു മണിയോടെയായിരുന്നു അപകടം. താമരശ്ശേരി സ്വദേശി ഉസ്മാന്റെ കാറാണ് അപകടത്തില്‍പ്പെട്ടത്.
നിയന്ത്രണം വിട്ട കാര്‍ ഗുഡ്‌സ് ഓട്ടോയില്‍ ഇടിച്ച് റോഡരികില്‍ സ്ഥാപിച്ച ഡസ്റ്റ് ബിന്‍ തട്ടി തെറിപ്പിച്ചു. ഡസ്റ്റ് ബിന്‍ പതിച്ച് സമീപത്ത് നിര്‍ത്തിയിട്ട കാറും ബൈക്കും തകര്‍ന്നു. കാറിലുണ്ടായിരുന്ന ദമ്പതികള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
Tags:
KODUVALLY