Trending

താമരശ്ശേരിയില്‍ മാധ്യമ പ്രവര്‍ത്തകനെ വീട്ടില്‍ കയറി അക്രമിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണം.

താമരശ്ശേരി: മാധ്യമ പ്രവര്‍ത്തകനെ വീട്ടില്‍ കയറി അക്രമിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് താമരശ്ശേരി പ്രസ് ഫോറം മീഡിയ ക്ലബ് ആവശ്യപ്പെട്ടു. താമരശ്ശേരിയിലെ മാധ്യമ പ്രവര്‍ത്തകനായ മജീദ് താമരശ്ശേരിക്ക് നേരെയുണ്ടായ ഗുണ്ടാ അക്രമണം സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് നേരെയുള്ള കടന്നു കയറ്റമാണ്. ഞായറാഴ്ച ഉച്ചയോടെയാണ് 25-ഓളം വരുന്ന സംഘം മജീദിന്റെ വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

താമരശ്ശേരി ചുങ്കത്തെ വെവ്‌സ് ബ്യുട്ടി സലൂണ്‍ ജീവനക്കാരനായ റഹീം, ഇയാളുടെ സുഹൃത്തുക്കളായ മുനീര്‍, ഷരീഫുദ്ദീന്‍, ഹാരിസ്, അസ്ലം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അക്രമം നടന്നത്. മജീദിനെ അക്രമിച്ച സംഘം മാതാവിനേയും ഭാര്യയേയും മക്കളളേയും ഭീഷണിപ്പെടുത്തി. ഓടി എത്തിയ അയല്‍വാസികളേയും അക്രമി സംഘം വീടിന്റെ കോമ്പൗണ്ടില്‍ നിന്നും പുറത്താക്കുകയായിരുന്നു.ഒന്നര വര്‍ഷത്തോളമായി മജീദിനെ നോട്ടമിട്ടിരിക്കുകയാണെന്നും ഇനിയും അക്രമിക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് സംഘം മടങ്ങിയതെന്ന് മജീദ് താമരശ്ശേരി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ പോലീസ് സമഗ്രമായ അന്വേഷണം നടത്തി അക്രമികള്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനുള്ള അവസരം ഒരുക്കണമെന്നും താമരശ്ശേരി പ്രസ് ഫോറം മീഡിയ ക്ലബ് ആവശ്യപ്പെട്ടു.
Previous Post Next Post
3/TECH/col-right