Trending

തപാൽ ദിനാചരണം.

എരവന്നൂർ : ലോക തപാൽ ദിനത്തോടനുബന്ധിച്ച് എരവന്നൂർ എഎംഎൽപി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പിടിഎ വൈസ് പ്രസിഡണ്ടും പോസ്റ്റൽ സർവീസ് ജീവനക്കാരനുമായ കെ.മൊയ്തീൻ കുട്ടി പരിപാടികൾ ഉദ്ഘാടനം ചെയ്തു.തപാൽ സർവീസിന്റെ ചരിത്രം, വിവിധ പദ്ധതികൾ എന്നിവയെ കുറിച്ച് കുട്ടികൾക്ക് ക്ലാസ് നൽകി.

സ്കൂൾ അധ്യാപകൻ ജമാലുദ്ദീൻ പോലൂരിന്റെ ശേഖരത്തിൽ നിന്നുള്ള ഗാന്ധി സ്റ്റാമ്പുകൾ,സ്വാതന്ത്ര്യ സമര നേതാക്കളുടെയും മലയാളികളുടെയും പേരിൽ പുറത്തിറക്കിയ ഇന്ത്യൻ സ്റ്റാമ്പുകൾ, ബ്രിട്ടീഷ് ഭരണകാലത്തെയും തിരുവിതാംകൂർ-കൊച്ചിസംസ്ഥാനങ്ങളിൽ ഉപയോഗിച്ചിരുന്ന അഞ്ചൽ കാർഡുകൾ എന്നിവയുടെയും പ്രദർശനം സംഘടിപ്പിച്ചു.കത്തെഴുത്ത് മത്സരം,പോസ്റ്റാഫീസ് സന്ദർശനം എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.

ഹെഡ് മാസ്റ്റർ നാസിർ തെക്കെ വളപ്പിൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.കെ.മുഹമ്മദ് അഷ്റഫ് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right