Trending

താമരശ്ശേരി ഗവ: ഹോസ്പിറ്റിലിനെ താലൂക്ക് ഹെഡ് ക്വാട്ടോയിസ് ആയി ഉയർത്തുക:KVVES

താമരശ്ശേരി : . മലയോര മേഘലയിലെ ജനങ്ങളുടെ ആശാ കേന്ദ്രമായ താമരശ്ശേരി താലൂക്ക് ആശുപത്രിയെ ഹെഡ് ക്വോർട്ടേഴ്സ് ആയി ഉയർത്തണമെന്നും കോഴിക്കോട് - കൊള്ളഗൽ ദേശീയ പാതയിലെ - താമരശ്ശേരി ചുരത്തിൽ അനുദിനം വർദ്ധിച്ചി കൊണ്ടിരിക്കുന്ന ഗതാഗത തടസ്സത്തിന് പരിഹാരം കാണുന്നതിനും അടിയന്തിരമായി ബൈപ്പാസ് ഉണ്ടാക്കുന്നതിന്  വേണ്ടിയുള്ള  നടപടികൾ  സ്വീകരിക്കണമെന്നും താമരശ്ശേരിയിൽ നടന്ന കെ.വി.വി.ഇ.എസ് കൊടുവള്ളി മണ്ഡലം കൺ വെൻഷൻ ആവശ്യപ്പെട്ടു.

യോഗം കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അഷ്റഫ് മുത്തേടത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ.നാരായണൻ അധ്യക്ഷനായിരുന്നു. ചടങ്ങിൽ സംസ്ഥാന സെക്രട്ടറി ബാപ്പു ഹാജി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡൻ്റ് അമീർ മുഹമ്മദ് ഷാജി തെരഞടുപ്പ് നിയന്ത്രിച്ചു.ആശംസകൾ അർപ്പിച്ച് കൊണ്ട് ജില്ല ജന: സെക്രട്ടറി ജിജി.കെ. തോമസ്, ജില്ലാ ട്രഷറർ വി. സുനിൽകുമാർ , ജില്ലാ സെക്രട്ടറിമാരായ എം.ബാബുമോൻ , മനാഫ് കാപ്പാട് , എന്നിവരും സംസാരിച്ചു.

കെ.സി. മുഹമ്മദ് ബഷീർ റിപ്പോർട്ട് അവതരിപ്പിച്ചു . വരവ് ചിലവ് കണക്കുകൾ മണ്ഡലം ട്രഷറർ മുർത്താ സ് ഫസൽ അലി അവതരിപ്പിച്ചു.  മണ്ഡലം ജന: സെക്രട്ടറി എ.കെ. അബ്ദുള്ള സ്വാതവും എ.പി.ചന്തു മാസ്റ്റർ നന്ദിയും പറഞ്ഞു,

നിയേജകമണ്ഡലം കമ്മറ്റി പുതിയ ഭാരവാഹികളെ തെരെഞെടുത്തു.

എ കെ അബ്ദുല്ല (പ്രസിഡൻറ് )

(ജനറൽ സെക്രട്ടറി )
മുർത്താസ് താമരശ്ശേരി

( ട്രഷറർ ) 
സലാം നരിക്കുനി 

(വൈസ് പ്രസിഡൻറ്മാർ )
കാദർ കൊടുവള്ളി, എപി ചന്തുമാസ്റ്റർ ,അബ്ദുൽ ഖാദർ ഹാജി ,ഉമ്മർ ഹാജി ,

സെക്രട്ടറിമാരായി
നസറുദ്ദീൻ കട്ടിപ്പാറ 
സത്താർ പുറായിൽ  ,
ലത്തീഫ് ആരാമ്പ്രം,
ശരീഫ് കരുവമ്പൊയിൽ, 
നൗഷാദ് നരിക്കുനി,
ലത്തീഫ് ഇലക്ട്ര, 
എ കെ മുഹമ്മദലി പരപ്പൻ പ്പൊയിൽ, എന്നിവരെ തെരെഞ്ഞെടുത്തു. മണ്ഡലം കമ്മറ്റി തെരെഞ്ഞെടുപ്പ് ജില്ലാ സെക്രട്ടറി അമീർ മുഹമ്മദ് ഷാജി നടപടികൾ നിയന്ത്രിച്ചു.
Previous Post Next Post
3/TECH/col-right