Trending

പി. പി. അബ്ദുറഹിമാൻമാസ്റ്റർ ഫൗണ്ടേഷന്റെ ഉദ്ഘാടനം നാളെ.

എളേറ്റിൽ: എളേറ്റിൽ വട്ടോളിയുടെയും പരിസര പ്രദേശങ്ങളുടെയും വികസനത്തിൽ ചരിത്രപരമായ പങ്ക് വഹിച്ച വ്യക്തിയും,എം ജെ ഹയർ സെക്കൻഡറി സ്കൂൾസ്ഥാപകനുമായിരുന്ന പി. പി.
അബ്ദുറഹിമാൻ മാസ്റ്ററുടെ
പ്രവർത്തനങ്ങളുടെ തുടർച്ചക്കായി
രൂപീകരിച്ച പി. പി. അബ്ദുറഹിമാൻ
മാസ്റ്റർ ഫൗണ്ടേഷന്റെ ഉദ്ഘാടനം ഈ
മാസം 6-ന് നടക്കുമെന്ന് ഭാരവാഹികൾ
കൊടുവള്ളിയിൽ വാർത്താ
സമ്മേളനത്തിൽ അറിയിച്ചു.

വൈകിട്ട് മൂന്നുമണിക്ക് എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ ഡോ. എം.കെ. മുനീർ എം.എൽ.എ മുഖ്യാതിഥിയായിരിക്കും.മാധ്യമ പ്രവർത്തകൻ മുഹമ്മദ് അനീസ്
പ്രഭാഷണം നടത്തും. എം ജെ ഹയർ
സെക്കൻഡറി സ്കൂളിലെ പാഠ്യപാഠ്യേതര
രംഗങ്ങളിൽ മികച്ചു നിൽക്കുന്ന
വിദ്യാർഥികൾക്ക് ബെസ്റ്റ് സ്റ്റുഡന്റ്
അവാർഡ് വിതരണവും മറ്റു
പദ്ധതികളുടെ പ്രഖ്യാപനവും നടക്കും.

പ്രസിഡന്റ് പി പി ഹിഫ്സുറഹ്മാൻ,
സെക്രട്ടറി പി ടി അബ്ദുൽ മജീദ്, പി പി
ഫൈസൽ തുടങ്ങിയവർ വാർത്താ
സമ്മേളനത്തിൽ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right