Trending

കാഞ്ഞിരമുക്ക് മഹല്ല് കമ്മിറ്റി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ഇന്ന്.

എളേറ്റിൽ: സമൂഹത്തിൽ വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗം തടയുന്നതിനും സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രി ക്കുന്നതിനും വേണ്ട മാർഗ്ഗ നിർദേശങ്ങൾ ചർച്ച ചെയ്യുന്നതിനുമായി എളേറ്റിൽ കാഞ്ഞിരമുക്ക് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു. മഹല്ലിൽ നടത്തുന്ന നബിദിന പ്രോഗ്രാം 2k22 ൻ്റെ ഭാഗമായി സോഷ്യൽ മീഡിയ ഉപയോഗം എങ്ങനെ നിയന്ത്രിക്കാം എന്ന വിഷയത്തിൽ ഇന്ന് (ബുധൻ) ഉച്ചക്ക് 2.00 മണിക്ക് ജെ സി ഐ ട്രെയിനർ അഫ്സൽ കാപ്പാട് ക്ലാസ് എടുക്കും.

തുടർന്ന് 4.00 മണിക്ക് നടക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ സലിം ഉദ്ഘാടനം ചെയ്യും. യോഗത്തിൽ വാർഡ് മെമ്പർ കെ കെ ചന്ദ്രൻ സംബന്ധിക്കും. എക്സൈസ് ഡിപ്പാർട്ട്മെൻറ് സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ പ്രസാദ് ക്ലാസിന് നേതൃത്വം നൽകും. മുഴുവൻ പ്രദേശവാസികളും പ്രസ്തുത ക്ലാസിൽ പങ്കെടുക്കണമെന്ന് മഹല്ല് പ്രസിഡൻ്റ് അറിയിച്ചു.
Previous Post Next Post
3/TECH/col-right