കാഞ്ഞിരമുക്ക്: സമൂഹത്തിൽ വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗം തടയുന്നതിനും സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രി ക്കുന്നതിനും വേണ്ട മാർഗ്ഗ നിർദേശങ്ങൾ ചർച്ച ചെയ്യുന്നതിനുമായി എളേറ്റിൽ കാഞ്ഞിരമുക്ക് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.
മഹല്ലിൽ നടത്തുന്ന നബിദിന പ്രോഗ്രാം 2k22 ൻ്റെ ഭാഗമായി സോഷ്യൽ മീഡിയ ഉപയോഗം എങ്ങനെ നിയന്ത്രിക്കാം എന്ന വിഷയത്തിൽ ജെ സി ഐ ട്രെയിനർ അഫ്സൽ കാപ്പാട് ക്ലാസ് എടുത്തു.
തുടർന്ന് നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ സലിം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വാർഡ് മെമ്പർ കെ കെ ചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു. എക്സൈസ് ഡിപ്പാർട്ട്മെൻറ് സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ പ്രസാദ് ക്ലാസിന് നേതൃത്വം നൽകി.
കാർഷിക പരിശീലകൻ ബി.സി പരിയേയി സ്പോൺസർ ചെയ്യുന്ന മഹല്ലിലെ എല്ലാ വീട്ടിലും പച്ചക്കറി തൈ വിതരണ കാമ്പയിൻ്റെ ഉദ്ഘാടനം വേദിയിൽ വെച്ച് നിർവ്വഹിച്ചു. യോഗത്തിൽ മഹല്ല് പ്രസിഡൻ്റ പി. മൊയ്തീൻ കോയ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
പി.കെ ഹംസ മാസ്റ്റർ, അഷിയാന അഹമ്മദ് കുട്ടി, അബ്ദു റസാഖ് PK, സലിം മാസ്റ്റർ എൻ.കെ തുടങ്ങിയവർ സംസാരിച്ചു.
Tags:
ELETTIL NEWS