Trending

ബീവറേജ് ഔട്ട്ലറ്റുകളിൽ റേഷൻ കാർഡ് നിർബന്ധമാക്കണം:ലഹരി നിർമാർജന സമിതി.

താമരശ്ശേരി : ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഔട്ട്ലെറ്റുകളും ബാറുകളും പുതിയവ അനുവദിച്ച്  കേരള ജനതയെ മദ്യത്തിൽ മുക്കിക്കൊല്ലുന്ന മഹാവിപത്തിൽ നിന്ന് രക്ഷിക്കാൻ കുടുംബത്തിൽ വാങ്ങുന്ന മദ്യത്തിൻ്റെ അളവ് അംഗങ്ങളുടെ റേഷൻ കാർഡിൽ അടയാളപ്പെടുത്തി വില നിശ്ചയം നടത്തി അനർഹരെ ബിപിഎൽ ലിസ്റ്റിൽ നിന്നും നിക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് ലഹരി നിർമാർജന സമിതി (എൽ എൻ എസ് ) കൊടുവള്ളി മണ്ഡലം കമ്മറ്റി സർക്കാരിനോടാവശ്യപ്പെട്ടു. 

ആയിരം ചതുരശ്ര അടി വീടിന്റെ വിസ്തീർണ്ണവും, നാലുചക്ര വാഹനവുമുള്ള സാധാരണക്കാരനെ ബി.പി എൽ ലിസ്റ്റിൽനിന്ന് പുറത്താക്കുന്നതിനേക്കാൾ ദിവസം 500 രൂപയോളം മദ്യത്തിന് ചിലവിടുന്നവരെ  ലിസ്റ്റിൽ നിന്ന് പുറത്താക്കാൻ നടപടി തുടങ്ങിയാൽ ജനങ്ങളെ മദ്യത്തിൽ നിന്ന് അകറ്റാൻ സാധിക്കുമെന്ന് യോഗം വിലയിരുത്തി.

ജില്ലാ പ്രസിഡണ്ട്  അഷ്റഫ് കോരങ്ങാട് ഉദ്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡണ്ട് അഷ്റഫ് കൂടത്തായി അധ്യക്ഷത വഹിച്ചു , രാജേഷ് കോരങ്ങാട് സ്വാഗതം പറഞ്ഞു. എ.കെ.അബ്ബാസ്, ഇഖ്ബാൽ പൂക്കോട്, അലി തച്ചംപൊയിൽ സി.ഹുസ്സയിൻ, കെ. സരസ്വതി, പി.പി. ജുബൈർ, ഫൗസിയ നരിക്കുനി, റംല ഒ.കെ.എം. കുഞ്ഞി, ഷീജ ദിലീപ് സംസാരിച്ചു.
  
വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനും, വിപണനത്തിനുമെതിരെ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നാവിശ്യപ്പെട്ട് മണ്ഡലം എൽ എൻഎസിന്റെ നേതൃത്വത്തിൽ ഇന്ന് വൈകു. മൂന്ന് മണിക്ക്  താമരശ്ശേരിയിൽ സായാഹ്‌നധർണ്ണ നടക്കും.
Previous Post Next Post
3/TECH/col-right