Trending

ജനവാസ കേന്ദ്രത്തിൽ മദ്യവിൽപ്പനശാല ആരംഭിക്കാനുള്ള നീക്കത്തിനെതിരെ ജനങ്ങൾ പ്രക്ഷോഭത്തിലേക്ക്.

നരിക്കുനി'നരിക്കുനി ഗ്രാമപഞ്ചായത്തിലെ 6,11 വാർഡുകൾ ഉൾപ്പെടുന്ന മംഗലശ്ശേരി താഴം പ്രദേശത്ത് ബീവറേജസ് കോർപ്പറേഷന്റെ മദ്യവിൽപ്പനശാല ആരംഭിക്കാനുള്ള നീക്കത്തിനെതിരെ ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൺവെൻഷൻ നടത്തി.

ജനകീയ പ്രതിരോധ സമിതി ചെയർപേഴ്സൺ മിനി പുല്ലംകണ്ടി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ സലീം ഉദ്ഘാടനം നിർവഹിച്ചു.ജനങ്ങൾ തിങ്ങിതാമസിക്കുന്ന ഈ പ്രദേശത്ത് ഇത്തരമൊരു മദ്യവില്പനശാല വരുന്നതോടെ ജനങ്ങളുടെ സ്വൈരജീവിതത്തെ സാരമായി ബാധിക്കും എന്നതിനാൽ ബന്ധപ്പെട്ടവർ ഈ ഒരു നീക്കത്തിൽ നിന്നും പിന്മാറണമെന്ന് യോഗം ഐക്യകണ്ഠേന ആവശ്യപ്പെട്ടു.

ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാന രാരപ്പൻകണ്ടി, ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ സി പി ലൈല, മുൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി ഐ വാസുദേവൻ നമ്പൂതിരി, വി ഇല്യാസ്, പി വി അബ്ദുറഹ്മാൻ, നൗഷാദ് പി വി, വി മുസ്തഫ, ജൗഹർ പിവി, ദീപക് പി തുടങ്ങിയവർ സംസാരിച്ചു.

ജനകീയ പ്രതിരോധ സമിതി കൺവീനർ എൻ രാധാകൃഷ്ണൻ മാസ്റ്റർ സ്വാഗതവും ടി കെ സി മുഹമ്മദ് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right