നരിക്കുനി : എം.ഇ.എസ് സെൻട്രൽ സ്കൂൾ പാലങ്ങാട് വിദ്യാർത്ഥികൾക്കൊപ്പം പാരന്റ്സിനെയും,ഗ്രാൻഡ് പാരന്റ്സിനെയും വിളിച്ചു വരുത്തി വയോജന ദിനം സമുചിതമായി ആഘോഷിച്ചു.അഡ്വ : ടി.പി.എ നസീർ നയിച്ച മോട്ടിവേഷൻ ക്ലാസ് എല്ലാവർക്കും ഉള്ളിൽ തട്ടും വിധമായിരുന്നു. പ്രായമായവരെ കേൾക്കുകയും അവരെ തങ്ങളിലേക്ക് അടുപ്പിച്ച് നിർത്തി ചേർന്നിരിക്കുവാനും സമയം കണ്ടെത്തുകയും ചെയ്യുമ്പോഴാണ് സ്നേഹ പരിചരണത്തെ അവർ തൊട്ടറിയുന്നത്. മക്കളുടെ ആരോഗ്യ പ്രശ്നങ്ങളിൽ ഭാവിയെ കുറിച്ചും നാം കാണിക്കുന്ന ആകുലതയും വെപ്രാളവും സ്വന്തം രക്ഷിതാക്കളുടെ കാര്യത്തിലും ഉണ്ടാവണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ടീച്ചേഴ്സും കുട്ടികളും ചേർന്നൊരുക്കിയ കലാവിരുന്നുകൾ വയോജനങ്ങളെ തങ്ങളുടെ പഴയ കാല ജീവിതത്തിലേക്ക് കൂട്ടി കൊണ്ട് പോവുന്നതുമായിരുന്നു. പരിപാടിയിൽ വെച്ച് സ്കൂളിലെ ഗ്രാന്റ് പാരന്റ്സിനെ ആദരിക്കുകയും ചെയ്തു.ചെയർമാൻ എം.ആർ ആലിക്കോയ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് റാഷിദ് ആമീൻ ആദ്യക്ഷം വഹിച്ചു.സ്കൂൾ സെക്രട്ടറി വി.കെ നാസർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബിത ടി.കെ സ്വാഗതവും,അനീഷ്.എച്ച്.റാം നന്ദിയും പ്രകാശിപ്പിച്ചു.
Tags:
PALANGAD