മങ്ങാട്: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആസാദി കാ അമൃത് മാഹോത്സവ് , ഗാന്ധിജയന്തി എന്നിവയോടനുബന്ധിച്ച് മങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന ക്ലീൻഡ്രൈവിനു തുടക്കമായി.
ആദ്യ ദിവസമായ ഒക്ടോബർ ഒന്നിന് പൂനൂർ ഗവ.ഹയർസെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻറ്സ് പോലീസ് കേഡറ്റുകൾ ക്ലീൻ ഡ്രൈവ് പദ്ധതിയിൽ പങ്കെടുത്തു.ആശുപത്രികോമ്പൗണ്ടും പരിസരവും ആശുപത്രിയിലെ ബോർഡുകളും മറ്റും ശുചീകരിച്ചു.
തുടർന്നുള്ള ദിവസങ്ങളിൽ ആശാ പ്രവർത്തകർ,സ്റ്റാഫംഗങ്ങൾ,വിവിധ സാമൂഹികസാംസ്കാരിക സന്നദ്ധസംഘടനകൾ ക്ലീൻ ഡ്രൈവിൽ പങ്കെടുക്കും.ഹെൽത്ത്ഇൻസ്പെക്ടർ മുഹമ്മദ് പൂങ്കാവനം സി.പി.ഒ മാരായ നസിയ.കെ.കെ.,ജാഫർസാദിഖ് എ.പി,കേഡറ്റുകളായ ശ്രീഹരി,സഞ്ജുപ്രദീപ്,ശ്രേയ,സബീഹ് അഹമ്മദ് എന്നിവർ നേതൃത്വം നൽകി
Tags:
POONOOR