Latest

6/recent/ticker-posts

Header Ads Widget

സ്കൂൾ ശാസ്ത്രോത്സവം സംഘടിപ്പിച്ചു.

പൂനൂർ: പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ ശാസ്ത്രോത്സവം സംഘടിപ്പിച്ചു. ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവർത്തിപരിചയ ഐ ടി മേളകൾ ഒരുമിച്ചായിരുന്നു  ശാസ്ത്രോൽസവത്തിന്റെ ഭാഗമായി നടത്തിയത്.

പ്രധാനാധ്യാപകൻ എം മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. എ വി മുഹമ്മദ് അധ്യക്ഷനായി. ഡോ. സി പി ബിന്ദു, കെ അബ്ദുസലീം എന്നിവർ ആശംസകൾ നേർന്നു. എൻ ദിൽന, രാജി, കെ നഷീദ, കെ സിംല, പി ടി സിറാജുദ്ദീൻ എന്നിവർ വ്യത്യസ്ത വിഭാഗങ്ങളിൽ നേതൃത്വം നൽകി. കെ മുബീന സ്വാഗതവും എൻ ദിൽന നന്ദിയും പറഞ്ഞു.

Post a Comment

0 Comments