ആവിലോറ: കേന്ദ്ര ഗവൺമെന്റ് പോഷക അഭിയാൻ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളിൽ പോഷകസമൃദ്ധമായ ആഹാരങ്ങളുടെ പ്രചാരണം എത്തിക്കുന്നതിന് വേണ്ടി അവിലോറ എം എം എ യു പി സ്കൂളിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.
തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളിൽ വീടുകളിൽ നിന്നും പ്രത്യേകം തയ്യാറാക്കിയ പാരമ്പര്യവും പോഷകസമൃദ്ധവും ആരോഗ്യകരവുമായ വിവിധ ഭക്ഷണ രീതികൾ പരിചയപ്പെടുത്തി.
പരിപാടിയുടെ ഉദ്ഘാടനം കിഴക്കോത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് നൗഷാദ് പന്നൂർ നിർവഹിച്ചു.പ്രധാനാധ്യാപകൻ കെ പി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. പി വി അഹമ്മദ് കബീർ, കെ എം ആഷിഖ റഹ്മാൻ,പി ലളിത, എം കെ ഡെയ്സി, എന്നിവർ സംബന്ധിച്ചു. മത്സരത്തിൽ ജേതാക്കൾക്കുള്ള ജേതാക്കളെ തെരഞ്ഞെടുത്തു.പോഷക അഭിയാന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസുകൾ, പോഷകാഹാരങ്ങളുടെ വിതരണം, സ്കൂൾ അസംബ്ലി, പ്രതിജ്ഞ തുടങ്ങിയ പരിപാടികളും നടന്നു.
0 Comments