എളേറ്റിൽ : കേരള മുസ്ലിം ജമാ അതിന്റെ നേതൃത്വത്തിൽ ഒക്ടോബർ രണ്ട് മുതൽ അഞ്ച് വരെ എളേറ്റിൽ വട്ടോളിയിൽ വെച്ച് നടക്കുന്ന പ്രകീർത്തന സന്ധ്യ മീലാദ് പ്രഭാഷണത്തിന് ഇന്ന് തുടക്കമാകും.
വൈകുന്നേരം നാല് മണി മുതൽ ആറ് മണി വരെ നടക്കുന്ന പ്രഭാഷണത്തിന് മുസ്ഥഫ പി എറയ്ക്കൽ, എൻ കെ പ്രേമചന്ദ്രൻ എം പി, അനസ് അമാനി പുഷ്പഗിരി, ഡോ: മുഹമ്മദ് റിയാസ് എന്നിവർ നേതൃത്വം നൽകും. മുഹമ്മദലി കിനാലൂർ, പി സി അബ്ദുറഹ്മാൻ, പി വി അഹ്മദ് കബീർ, ശറഫുദ്ദീൻ വെളിമണ്ണ തുടങ്ങിയവർ സംബന്ധിക്കും.
പ്രഭാഷണത്തോടനുബന്ധിച്ച് ഉപഹാര സമർപ്പണവും മധുര വിതരണവും നടക്കും. ബുധനാഴ്ച രാത്രി നടക്കുന്ന സമാപന സമ്മേളനം കേരള ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. സയ്യിദ് ജസീൽ തങ്ങൾ പ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന മൗലിദ് സദസ്സോടെ സമാപിക്കും.
Tags:
ELETTIL NEWS