പൂനൂർ:ജീവകാരുണ്യ പ്രവർത്തനമാണ് മനുഷ്യൻ്റെ ജീവിതം കൂടുതൽ സമ്പന്നമാക്കുന്നതെന്ന് ഹെൽത്ത് കെയർ ഫൗണ്ടേഷൻ പ്രസിഡണ്ട് ഡോ: ബഷീർ പൂനൂർ അഭിപ്രായപ്പെട്ടു. ജാതി, മത, രാഷട്രീയ ചിന്തകൾക്കതീതമായി പ്രവർത്തിക്കുന്ന ഹെൽത്ത്കെയർ ഫൗണ്ടേഷനോട് ചേർന്നു നിൽക്കാൻ
അദ്ദേഹം അഭ്യർത്ഥിച്ചു. ഹെൽത്ത് കെയർ ഫൗണ്ടേഷൻ ഗാന്ധിജയന്തിയോടനുബന്ധിച്ച് കാരുണ്യതീരം കാമ്പസിൽ വെച്ച് സംഘടിപ്പിച്ച സോഷ്യൽ ഇൻറലിജൻസ് വർക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹെൽത്ത് കെയർ ഫൗണ്ടേഷൻ വൈസ് പ്രസിഡണ്ട് രവീന്ദ്രൻ ഒ.കെ. അധ്യക്ഷത വഹിച്ചു.
പ്രമുഖ പരിശീലകൻ സജി നരിക്കുഴി സാമൂഹ്യ പ്രതിബദ്ധത എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു.HCF ജനറൽ സെക്രട്ടറി സി.കെ.എ ഷമീർ ബാവ, കാരുണ്യതീരം ചെയർമാൻ ബാബു കുടുക്കിൽ, കമ്യൂണിറ്റി ക്ലിനിക് ചെയർമാൻ എ.മുഹമ്മദ് സാലിഹ്, ഡിസാസ്റ്റർ മാനേജ്മൻ്റ് ടീം ചെയർമാൻ ഷംസുദ്ധീൻ എകരൂൽ തുടങ്ങിയവർ ഹെൽത്ത് കെയർ ഫൗണ്ടേഷൻ്റെ വ്യത്യസ്ത പ്രവർത്തന മേഖലകളെ പരിചയപ്പെടുത്തി.
സെക്രട്ടറി അബ്ദുറഹിമാൻ കോരങ്ങാട്,എക്സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ: ടി.പി.എ.നസീർ, മുഹമ്മദ് ടി.കെ, കോർഡിനേറ്റർ നവാസ് ഐ.പി എന്നിവർ സംസാരിച്ചു.ഹെൽത്ത്കെയർ ഫൗണ്ടേഷനിൽ അംഗത്വം നേടാൻ ആഗ്രഹിക്കുന്നവർക്ക് എല്ലാ വർഷവും ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിൽ കാരുണ്യതീരത്തിൽ വെച്ച് പ്രത്യേക പരിശീലന പരിപാടി നടന്നു വരുന്നതിൻ്റെ ഭാഗമായാണ് സോഷ്യൽ ഇൻറലിജൻസ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചത്.
സെക്രട്ടറി ടി.എം.താലിസ് സ്വാഗതവും, ഇ.എം അബ്ദുറഹിമാൻ നന്ദിയും രേഖപ്പെടുത്തി.
Tags:
POONOOR