മങ്ങാട് : സംസ്ഥാന വനം , വന്യ ജീവി വകുപ്പുമായി സഹകരിച്ച് മങ്ങാട് എ യു പി സ്കൂള്‍ ഹരിത സേനയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ഏകദിന പ്രകൃതി പഠന യാത്ര സംഘടിപ്പിച്ചു.
ഈങ്ങാപ്പുഴ കാക്കവയല്‍ വനപര്‍വ്വം ജൈവ വൈവിധ്യ ഉദ്യാനത്തില്‍ സംഘടിപ്പിച്ച പഠന കേമ്പ് വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി.അപൂര്‍വ്വയിനം ചിത്രശലഭങ്ങളും ഓര്‍ക്കിഡും മുളകളും നിറഞ്ഞ വനത്തിലൂടെയുള്ള യാത്ര പ്രകൃതിയെ അടുത്തറിയാന്‍ കുട്ടികള്‍ക്ക് സഹായകമായി.
ഫോറസ്റ്റ് ഓഫീസര്‍ സുരേഷ് കുമാര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി . മങ്ങാട് എ യു പി സ്കൂള്‍ പി ടി എ പ്രസിഡന്‍റ് നൗഫല്‍ മങ്ങാട് അധ്യാപകരായ എ കെ ഗ്രിജീഷ് മാസ്റ്റര്‍ , എന്‍ ഷബീറലി മാസ്റ്റര്‍ , ടി എം നഫീസ ടീച്ചര്‍ , എന്‍ പി റസിയ ടീച്ചര്‍ എന്നിവര്‍ കുട്ടികളെ അനുഗമിച്ചു.
Tags:
EDUCATION